സിദ്ധാർത്ഥന്റെ മരണത്തിൽ അന്വേഷണ കമ്മീഷനെ നിയമിച്ച് ഗവർണ‍ര്‍

single-img
28 March 2024

വയനാട് പൂക്കോട് വെറ്റിനറി കോളേജ് വിദ്യാര്‍ത്ഥി സിദ്ധാർത്ഥന്റെ മരണത്തിൽ അന്വേഷണ കമ്മീഷനെ നിയോഗിച്ച് സർവകലാശാലാ ചാൻസ്ലർ കൂടിയായ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ . കേരളാ ഹൈക്കോടതി മുൻ ജഡ്ജി എ ഹരിപ്രസാദിനാണ് ചുമതല. മുൻ വയനാട് ഡിവൈഎസ്പി വി ജി കുഞ്ഞനെ അന്വേഷണത്തിന് സഹായിയായും നിയമിച്ചു.

അടുത്ത മൂന്ന് മാസത്തിനുള്ളിൽ റിപ്പോർട്ട് നൽകാനാണ് നിർദേശം. സർവകലാശാലാ വിസിയുടെയും ഡീനിന്റെയും വീഴ്ചകളും അന്വേഷണ പരിധിയിൽ ഉൾപ്പെടും. കമ്മീഷന്റെ പ്രവർത്തന ചെലവ് സർവ്വകലാശാല അക്കൗണ്ടിൽ നിന്നാകും. സർവ്വകലാശാല ചട്ടം അനുസരിച്ചാണ് ഗവർണ്ണറുടെ ഇടപെടൽ.

ഇപ്പോൾ നടക്കുന്ന സിബിഐ അന്വേഷണത്തിൽ അന്തിമ തീരുമാനം വരും മുമ്പാണ് അന്വേഷണ കമ്മീഷനെ നിയമിച്ചുളള ഗവർണറുടെ അന്വേഷണം. നേരത്തെ സിദ്ധാർത്ഥൻറെ കുടുംബത്തിന് നീതി ഉറപ്പ് നൽകി കേസ് മുഖ്യമന്ത്രി സിബിഐക്ക് വിട്ടിരുന്നു.