ഗവർണർക്ക് ഹൈക്കോടതിയിൽ തിരിച്ചടി; കേരള സർവകലാശാലയുടെ സെനറ്റിലേക്ക് പുതിയ അംഗങ്ങളെ നിയമിക്കരുത്

single-img
21 October 2022

ഗവർണർക്ക് തിരിച്ചടിയായി കേരള സർവകലാശാല വിഷയത്തിൽ കേരളാ ഹൈക്കോടതി. സർവകലാശാലയുടെ സെനറ്റിലേക്ക് പുതിയ അംഗങ്ങളെ നിയമിക്കരുതെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാന് ഹൈക്കോടതി നിർദ്ദേശം നൽകി. നിലവിൽ ഉണ്ടായിരുന്ന അംഗങ്ങളെ പുറത്താക്കിയതുമായി ബന്ധപ്പെട്ട രേഖകൾ ഹാജരാക്കണം.

വിജ്ഞാപനത്തിലൂടെ ഗവർണർ പുറത്താക്കിയ പതിനഞ്ച് അംഗങ്ങൾ നൽകിയ ഹര്ജിയിലായിരുന്നു ഹൈക്കോടതിയുടെ ഇടപെടൽ. ജസ്റ്റിസ് മുരളി പുരുഷോത്തമന്റേതാണ് നിർദേശം. ഗവർണർ സെനറ്റ് അംഗങ്ങളെ പുറത്താക്കിയത് നടപടിക്രമങ്ങൾ പാലിച്ചാണോ എന്ന് പരിശോധിക്കാനുള്ള അധികാരം കോടതിക്കുണ്ടെന്നും അതിൽ പരിശോധനയുണ്ടാകുമെന്നും ഹൈക്കോടതി വ്യക്തമാക്കി.

ഗവർണറുടെ നടപടി ചട്ടവിരുദ്ധമാണെന്നും അനാവശ്യ ഇടപെടലുമാണെന്ന് ഹരജിക്കാർ കോടതിയെ അറിയിച്ചു. അംഗങ്ങളെ പുറത്താക്കാൻ ഗവർണർക്ക് അധികാരമില്ലെന്ന് തന്നെയാണ് ഹരജിക്കാർ ഹൈക്കോടതിയിൽ വ്യക്തമാക്കിയത്. “,