ചാൻസലറുടെ അധികാരങ്ങൾ ഗവർണർക്ക് ബോധ്യപ്പെട്ടിട്ടില്ല: മന്ത്രി പി രാജീവ്

single-img
18 December 2023

സംസ്ഥാന ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ രൂക്ഷ വിമർശനവുമായി മന്ത്രി പി രാജീവ്. ഗവർണറുടെ പ്രശ്നങ്ങൾ സർക്കാരിന് പരിഹരിക്കാനാകുന്നതല്ലെന്നും ജനാധിപത്യത്തെ അട്ടിമറിക്കാൻ കേന്ദ്രസർക്കാർ ഗവർണറെ ഉപയോഗിക്കുകയാണെന്നും മന്ത്രി പി രാജീവ് പറഞ്ഞു.

നമ്മുടെ രാജ്യത്തെ ജനാധിപത്യത്തിൽ വിശ്വസിക്കുന്നവർ എല്ലാം ഇതിനെതിരെ സംഘടിക്കണമെന്നും എല്ലാ വിദ്യാർഥി സംഘടനകളും സമരത്തിൽ പങ്കെടുക്കണമായിരുന്നുവെന്നും മന്ത്രി അഭിപ്രായപ്പെട്ടു. ഗവർണർക്ക് കാലിക്കറ്റ് സർവകലാശാലയിൽ താമസിക്കേണ്ട ആവശ്യമുണ്ടായിരുന്നില്ല. ചാൻസലറുടെ അധികാരങ്ങൾ ഗവർണർക്ക് ബോധ്യപ്പെട്ടിട്ടില്ല.

ചാൻസലർ ആ പദവിയിൽ കടിച്ചുതൂങ്ങി കിടക്കുകയാണന്നും പി രാജീവ് പറഞ്ഞു. ഹിന്ദുത്വ ആശയങ്ങൾക്ക് ഒപ്പമാണ് പ്രതിപക്ഷം നിൽക്കുന്നതെന്നും മന്ത്രി ആരോപിച്ചു. അതേസമയം, കോഴിക്കോട് സർവകലാശാലയിൽ ​ഗവർണർക്കെതിരെ എസ്എഫ്ഐ ഉയർത്തിയ ബാനറുകൾ പൊലീസിനെ ഉപയോഗിച്ച് ​ഗവർണർ നീക്കം ചെയ്തിരുന്നു. എന്നാൽ ക്യാമ്പസിൽ പ്രകടനവുമായി എത്തിയ എസ്എഫ്ഐ പ്രവർത്തകർ വീണ്ടും ഗവർണർക്കെതിരെ ബാനറുകൾ ഉയർത്തി. വിഷയത്തിൽ അടിയന്തര റിപ്പോർട്ട് സമർപ്പിക്കാൻ വൈസ് ചാൻസലറോട് ഗവർണർ നിർദേശം നൽകിയിട്ടുണ്ട്.