ചാന്‍സലറെ മാറ്റാനുള്ള ബില്‍ ഗവര്‍ണര്‍ ഒപ്പിടാത്തത് കുട്ടികളുടെ ഭാവിയെ ബാധിക്കില്ല:മന്ത്രി ആര്‍ ബിന്ദു
10 January 2023
സംസ്ഥാനത്തെ സർവകലാശാലകളുടെ ചാൻസലർ സ്ഥാനത്തുനിന്നും മാറ്റാനുള്ള ബില്‍ ഗവര്‍ണര്‍ ഒപ്പിടാത്തത് കുട്ടികളുടെ ഭാവിയെ ബാധിക്കില്ലെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു. രാജ്യത്തെ ഭരണഘടന അനുസരിച്ചുള്ള നടപടിയുമായി സര്‍ക്കാര്‍ മുന്നോട്ടു പോകുമെന്നും മറ്റു തടസ്സങ്ങളില്ലെന്നും മന്ത്രി പറഞ്ഞു.
കെ ആര്‍ നാരായണന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ പ്രശ്‌നങ്ങള്‍ പരിശോധിക്കാന്‍ നിയോഗിച്ച ഉന്നതതല സമിതി റിപ്പോര്‍ട്ട് ലഭിച്ച ശേഷം തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി ഇന്ന് മലപ്പുറത്ത് മാധ്യമ പ്രവർത്തകരോട് സംസാരിക്കവെ പറഞ്ഞു.