ക്രിമിനൽ കേസുകളിൽ സുരേന്ദ്രനെ സഹായിക്കണം; ഗവർണർ മുഖ്യമന്ത്രിക്കയച്ച കത്ത് പുറത്ത്


കെ സുരേന്ദ്രൻ അടക്കം പ്രതിയായ കോഴകേസുകളിൽ സർക്കാരിന്റെ ഭാഗത്തു നിന്നും അനുകൂലമായ നിലപാട് ഉണ്ടാകണം എന്ന് ആവശ്യപ്പെട്ടു ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ മുഖ്യമന്ത്രിക്കയച്ച കത്ത് പുറത്ത്. നോമിനേഷൻ പിൻവലിക്കാൻ സ്ഥാനാർത്ഥിയെ തട്ടിക്കൊണ്ടു പോയതടക്കം ഉള്ള കേസുകൾ പിൻവലിക്കണം എന്നാണു ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സർക്കാരിനോട് ആവശ്യപ്പെട്ടത്.
ബിജെപി നേതാക്കള്‍ ആരിഫ് മുഹമ്മദ് ഖാന് നല്‍കിയ നിവേദനം പരിഗണിച്ചായിരുന്നു ഗവര്‍ണറുടെ ഇടപെടല്‍. നേതാക്കളുടെ അപേക്ഷസര്‍ക്കാരിന് അയച്ച് നല്‍കിയത് ഗവര്‍ണറുടെ അസാധാരണ നീക്കമായിരുന്നു.നിദേവനത്തില്‍ ഒപ്പുവെച്ചിരുന്നത് ഒ രാജഗോപാല്‍, കുമ്മനം രാജശേഖരന്‍ , പി സുധീര്‍ , എസ് സുരേഷ് , വി വി രാജേഷ് എന്നിവരായിരുന്നു.

ക്രിമിനൽ കേസുകളിൽ ഗവര്‍ണര്‍ സര്‍ക്കാരിനോട് പ്രതികൾക്ക് അനുകൂലമായി തീരുമാനം ആവശ്യപ്പെടുന്നത് കേട്ടുകേൾവി ഇല്ലാത്ത നടപടിയാണ് എന്നാണു രാഷ്ട്രീയ നിരീക്ഷകർ പറയുന്നത്. 2021 ജൂണ്‍ പത്തിനാണ് ഗവര്‍ണര്‍ മുഖ്യമന്ത്രിക്ക് നേരിട്ട് കത്തയച്ചത്.