മാധ്യമങ്ങളെ ഒഴിവാക്കിയിട്ടില്ല; അത് വാര്‍ത്താ സമ്മേളനമായിരുന്നില്ലെന്ന് ഗവർണർ
വിസ ചാൻസലർ വിഷയത്തിൽ കഴിഞ്ഞ ദിവസം ഗവർണർ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ മലയാളത്തിലെ നാല് മാധ്യമങ്ങളെ ഒഴിവാക്കിയതില്‍ പുതിയ ന്യായീകരണവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. താൻ നടത്തിയത് വാര്‍ത്താ സമ്മേളനം അഅല്ലായിരുന്നെന്നും അഭിമുഖത്തിന് അപേക്ഷിച്ചവരെ ഒരുമിച്ച് വിളിച്ചതാണെന്നും ഇന്ന് രാജ്ഭവന്‍ വിശദീകരിച്ചു.
ഈ പ്രവൃത്തിയെ ചിലര്‍ വാര്‍ത്താ സമ്മേളനമായി തെറ്റിദ്ധരിച്ചതാണെന്നും രാജ്ഭവന്‍ പറയുന്നു.എന്നാൽ ഗവര്‍ണറുടെ ഈ ന്യായീകരണം വിശ്വസനീയമല്ലെന്ന വിമര്‍ശനവുമായി മാധ്യമപ്രവര്‍ത്തകര്‍ രംഗത്തെത്തി. ഗവർണർക്ക് അപേക്ഷ നല്‍കിയ മാധ്യമങ്ങളിൽ റിപ്പോർട്ടർ, മീഡിയാ വണ്‍, കൈരളി ന്യൂസ് എന്നീ മാധ്യമങ്ങള്‍ക്കും രാജ്ഭവനിലേക്ക് പ്രവേശനം നിഷേധിച്ചെന്ന് മാധ്യമങ്ങള്‍ ചൂണ്ടിക്കാട്ടുന്നു.
കേരളത്തിലെ റിപ്പോര്‍ട്ടര്‍ ടിവി, കൈരളി ന്യൂസ്, മീഡിയാവണ്‍, അമൃത, ജയ്ഹിന്ദ്, സി ടിവി മലയാളം, രാജ് ടിവി എന്നീ മാധ്യമങ്ങള്‍ക്കാണ് പ്രവേശനം നിഷേധിച്ചത്. സാധാരണയിൽ നിന്നും മാറി രഹസ്യമായാണ് ഇന്നലത്തെ വാര്‍ത്താ സമ്മേളനം ഗവര്‍ണര്‍ വിളിച്ചു ചേര്‍ത്തത്.