രാജ്ഭവന് വേണ്ടി സര്‍ക്കാര്‍ ചെലവാക്കുന്ന പണത്തില്‍ തനിക്ക് ഉത്തരവാദിത്തം ഇല്ലെന്ന് ഗവർണർ


സംസ്ഥാനത്തെ രാജ്ഭവനിലെ റബ്ബര്‍ സ്റ്റാംമ്പ് അല്ല താൻ എന്ന് വ്യക്തമാക്കി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. മുഖ്യമന്ത്രി പിണറായി വിജയനുള്ള മറുപടിയായാണ് ഗവര്‍ണറുടെ പ്രതികരണം. ബില്ലിനെ കുറിച്ച് സര്‍ക്കാരിനോട് ചോദ്യങ്ങള്‍ ചോദിച്ചിട്ടുണ്ട്.സര്‍ക്കാര്‍ അതില്‍ വിശദീകരണം നല്‍കിട്ടില്ല. ഇനിയും വ്യക്തത വരുത്തേണ്ട ചില കാര്യങ്ങള്‍ ഉണ്ട്. അതുകൊണ്ടാണ് ബില്ലുകളില്‍ ഒപ്പ് ഇടാത്തതെന്നും ഗവര്‍ണര്‍ പറഞ്ഞു.
സംസ്ഥാന സര്‍ക്കാര്‍ തന്നെ സമ്മര്‍ദ്ദത്തിലാക്കാന്‍ ശ്രമിക്കുന്നുവെന്ന് ആരോപിച്ച ഗവര്‍ണര്‍ സര്‍ക്കാറിന്റെ സമ്മര്‍ദ്ദതന്ത്രം തന്റടുത്ത് വിലപ്പോകില്ലെന്നും വ്യക്തമാക്കി. രാജ്ഭവന് വേണ്ടി സര്‍ക്കാര്‍ ചെലവാക്കുന്ന പണത്തില്‍ തനിക്ക് ഉത്തരവാദിത്തം ഇല്ല. താന്‍ ആവശ്യപ്പെട്ടിട്ടല്ല ഈ പണം അനുവദിച്ചത്. അധിക ചിലവിനായി ഒരു ഫയലിലും താന്‍ ഒപ്പിട്ടിട്ടില്ലെന്നും ഗവര്‍ണര്‍ അറിയിച്ചു.
ഗവർണർ അധികചെലവ് ആവശ്യപ്പെട്ടു എന്ന ആരോപണവും ഗവര്‍ണര്‍ നിഷേധിച്ചു. രാജ്ഭവനും സംസ്ഥാന സര്‍ക്കാരുമായി കത്തിടപാട് നടന്നിട്ടുണ്ടാകും എന്നാല്‍ അധികചെലവ് ആവശ്യപ്പെട്ട് താന്‍ കത്തയച്ചിട്ടില്ലെന്നും ഗവര്‍ണര്‍ വ്യക്തമാക്കി. കൂടുതലായി പണം വേണമെന്ന് താന്‍ അയച്ച ഒരു കത്ത് എങ്കിലും സര്‍ക്കാര്‍ കാണിക്കട്ടെ.
ഇത്തരത്തിൽ താന്‍ ഒപ്പിട്ട ഒരു കത്ത് പോലും ആര്‍ക്കും കാണിക്കാനാവില്ല, ഗവര്‍ണര്‍ വ്യക്തമാക്കി. രാജ്ഭവനിലേയ്ക്ക് വേണമെങ്കില്‍ മാര്‍ച്ച് ചെയ്‌തോട്ടെയെന്നും ഗവര്‍ണര്‍ പറഞ്ഞു.