ഗവര്‍ണര്‍ ആര്‍എസ്‌എസിന്റെ ചട്ടകമായി പ്രവര്‍ത്തിക്കുന്നത് ഒഴിവാക്കണം;എം എ ബേബി
കണ്ണൂര്‍ : ഗവര്‍ണറെ തിരിച്ച് വിളിക്കണം എന്നതല്ല ഗവര്‍ണര്‍ ആര്‍എസ്‌എസിന്‍്റെ ചട്ടുകമായി പ്രവര്‍ത്തിക്കുന്നത് ഒഴിവാക്കണം എന്നതാണ് കേരളത്തിലെ എല്‍ഡിഎഫിന്‍്റെയും സിപിഎമ്മിന്‍്റെയും തീരുമാനമെന്ന് സിപിഎം നേതാവ് എം എ ബേബി.
ഇന്ന് ഗവര്‍ണര്‍ക്കെതിരെ ഇടത് മുന്നണി രാജ്ഭവന്‍ മാര്‍ച്ച് സംഘടിപ്പിക്കുന്നതിനിടെയാണ് എം എ ബേബിയുടെ പരാമര്‍ശം.
കുഫോസ് വിസിയെ പുറത്താക്കിയ ഹൈക്കോടതി ഉത്തരവിലും എം എ ബേബി പ്രതികരിച്ചു. കുഫോസ് വിസിക്ക് വിസിയാവാന്‍ യോഗ്യതയില്ലെന്ന് ഹൈക്കോടതി പറഞ്ഞിട്ടില്ല. നിയമന മാനദണ്ഡത്തെ കുറിച്ചാണ് പറഞ്ഞത്. യുജിസി ഗൈഡ് ലൈന്‍സ് വേണമെന്നാണ് ഹൈക്കോടതി പറയുന്നത്. എന്നാല്‍ നിയമസഭ പാസാക്കിയ ഗൈഡ് ലൈന്‍സിന് മേലെയല്ല യുജിസി ഗൈഡ് ലൈന്‍സ് എന്നും എം എ ബേബി.
സുധാകരന്‍്റെ ആര്‍എസ്‌എസ് അനുകൂല പരാമര്‍ശം നാവ് പിഴയാണെന്നാണ് അദ്ദേഹം പറയുന്നത്. എന്നാല്‍ ഒരേ രീതിയിലുള്ള നാവു പിഴയാണ് അദ്ദേഹത്തിന് സംഭവിക്കുന്നത്. ആര്‍എസ്‌എസുകാര്‍ക്ക് സംരക്ഷണം കൊടുത്തു എന്ന് പറയുന്നു. നെഹ്റു വര്‍ഗ്ഗീയ ഫാസിസ്റ്റുകളോട് സന്ധി ചെയ്തെന്ന് പറയുന്നു. ഇത് നാവ് പിഴയല്ല. കെ സുധാകരന്‍ ബിജെപിയില്‍ ചേരാന്‍ അവസരം കാത്തിരിക്കുകയാണ്. ഇപ്പോള്‍ സുധാകരന്‍ ബിജെ പിയില്‍ ചേരാത്തത് കേരളത്തില്‍ ശക്തമായ ഇടതുപക്ഷം ഉള്ളതിനാലാണ്. കേരളത്തില്‍ ബിജെപി ഇല്ലാത്തതിനാലാണ് സുധാകരന്‍ പോകാത്തതെന്നും എം എ ബേബി പറഞ്ഞു.