ഗവർണർ എസ് എഫ് ഐ പ്രവർത്തകരെ പേരകുട്ടികളെ പോലെ കണ്ടാൽ മതി: സ്പീക്കർ എ എൻ ഷംസീർ
17 December 2023
സംസ്ഥാന ഗവര്‍ണര്‍ക്കെതിരായ സർവകലാശാലകളിലെ സമരത്തിൽ എസ്എഫ്ഐയെ പിന്തുണച്ചുകൊണ്ട് നിയമസഭാ സ്പീക്കർ എ. എൻ ഷംസീർ. ജനാധിപത്യ രീതിയിൽ സമരം നടത്താൻ എസ്എഫ്ഐക്ക് അവകാശമുണ്ടെന്നും കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ ബാനർ ഉയർത്തുന്നത് പ്രതിഷേധത്തിന്റെ ഭാഗമാണെന്നും സ്പീക്കര്‍ പറഞ്ഞു.
തികച്ചും ജനാധിപത്യപരമായ പ്രതിഷേധങ്ങളിലൂടെ വളർന്നു വന്ന പ്രസ്ഥാനമാണ് എസ്എഫ്ഐ. അതിനെ ഗവർണർ ആ രീതിയിൽ കാണണം. ക്രിമിനൽ സംഘമല്ല. എസ് എഫ് ഐ പ്രവർത്തകരെ പേരകുട്ടികളെ പോലെ കണ്ടാൽ മതി. ഗവർണർക്ക് എസ് എഫ് ഐയുടെ ചരിത്രം അറിയാത്തതിനാലാണ് ക്രിമിനൽ സംഘമെന്ന് പറയുന്നതെന്നും സ്പീക്കര്‍ പറഞ്ഞു.