താൻ നിയമിച്ചവർക്ക് തന്നെ വിമർശിക്കാൻഅധികാരമില്ല; വീണ്ടും ആവർത്തിച്ചു ഗവർണർ
താൻ നിയമിച്ചവർക്ക് തന്നെ വിമർശിക്കാൻ അധികാരമില്ലെന്നു വീണ്ടും ആവർത്തിച്ചു ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. താൻ അഡ്മിനിസ്ട്രേഷനിൽ ഇടുപെടുന്നുവെന്നാണ് സർക്കാർ ആരോപിക്കുന്നത് എന്നാൽ അതിനുള്ള ഒരു തെളിവ് കൊണ്ടുവന്നാൽ താൻ രാജിവെക്കാം എന്നും ഗവർണർ കൂട്ടിച്ചേർത്തു.
സംസ്ഥാനത്ത് ഭരണഘടന തകർച്ചയിലാണ്. രാജ്ഭവൻ മാർച്ച് വരട്ടെ എന്നും തന്നെ റോഡിൽ ആക്രമിക്കട്ടെ മുഖ്യമന്ത്രി വരട്ടെ ഒരു പൊതു സംവാദത്തിന് തയ്യാറാണ്. സാങ്കേതിക സർവ്വകലാശാലയിലെ താൽകാലിക വൈസ് ചാൻസലറെ ചുമതലയേൽക്കാൻ സമ്മതിക്കാത്തത് ക്രമസമാധാന പ്രശ്നമാണ്.
തിരുവനന്തപുരം നഗരസഭയിലെ കത്ത് വിവാദത്തിൽ പ്രതികരണവും ഗവർണ്ണർ നടത്തി. മേയർ ആര്യാരാജേന്ദ്രന്റെ കത്തിന് സമാനമായ നിരവധി കത്തുകൾ ഇനിയുമുണ്ട്. വൈകാതെ അത് പുറത്തുവരും. ഇതുസംബന്ധിച്ച് തനിക്ക് വിവരം ലഭിച്ചിട്ടുണ്ട്. തിരുവനന്തപുരത്തെത്തിയ ശേഷം ഇക്കാര്യങ്ങൾ വിശദമായി പരിശോധിക്കും.