വി സി നിയമനം: സെനറ്റ് യോഗത്തിൽ നിന്നും വിട്ടു അംഗങ്ങൾക്ക് നേരെ അച്ചടക്ക നടപടി സ്വീകരിക്കാനൊരുങ്ങി ഗവർണർ
കേരള സർവകലാശാല വൈസ് ചാൻസലർ നിയമനത്തിനുള്ള സേർച്ച് കമ്മിറ്റിയിലേക്ക് സെനറ്റ് പ്രതിനിധിയെ തിരഞ്ഞെടുക്കണമെന്ന ഗവർണറുടെ നിർദേശം അട്ടിമറിക്കാൻ സെനറ്റ് അംഗങ്ങൾ ക്വാറം തികയാതിരിക്കാൻ യോഗത്തിൽനിന്നു വിട്ടുനിന്നു സംഭവത്തിൽ അച്ചടക്ക നടപടിയുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ.
ഗവർണർ നാമനിർദ്ദേശം ചെയ്ത 13 പേരിൽ രണ്ടുപേർ ഒഴികെ 11 പേരും സേർച്ച് കമ്മിറ്റിയിലേക്ക് സെനറ്റ് പ്രതിനിധിയെ തിരഞ്ഞെടുക്കണമെന്ന ഗവർണറുടെ നിർദേശം അട്ടിമറിക്കാൻ വേണ്ടി വിട്ടു നിന്നിരുന്നു. ഇതാണ് ഗവർണറെ ചൊടിപ്പിച്ചത്. ഇവരുടെ പേര് നൽകാണാനാണ് ഇപ്പോൾ ചാൻസിലർ കൂടെയായ ഗവർണ്ണർ വൈസ് ചാന്സിലർക്ക് നിദ്ദേശം നൽകിയത്. ഇവരെ പുറത്താക്കുന്നതടക്കമുള്ള കടുത്ത നടപടികൾ ഗവർണർ സ്വീകരിക്കും എന്നാണ് രാജ്ഭവൻ വൃത്തങ്ങൾ നൽകുന്ന സൂചന.
അതേസമയം സെർച്ച് കമ്മിറ്റി പ്രതിനിധി തെരഞ്ഞെടുപ്പ് വീണ്ടും സെനറ്റ് യോഗം ചേരുമെന്ന് മന്ത്രി ഡോ. ആർ. ബിന്ദു പറഞ്ഞു. ഒക്ടോബർ 24ന് നിലവിലെ വി.സി ഡോ. വി.പി. മഹാദേവൻ പിള്ളയുടെ കാലാവധി അവസാനിക്കുകയാണ്. 23, 24 അവധിയായതിനാൽ 22ന് വി.സിയുടെ ചുമതല കൈമാറേണ്ടതുണ്ട്