ശ്രീനാരായണ, ഡിജിറ്റല്‍ സർവകലാശാല വി സിമാരെ കൂടി പുറത്താക്കാൻ ഗവർണർ നീക്കം

single-img
24 October 2022

ശ്രീനാരായണ, ഡിജിറ്റല്‍ സർവകലാശാലകളിലെ വി സിമാരെ കൂടി പുറത്താക്കാനൊരുങ്ങി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഇതിന്‍റെ ഭാഗമായി സർക്കാർ നേരിട്ട് നിയമിച്ച ഡിജിറ്റല്‍ സർവകലാശാല വി സി ഡോ. സജി ഗോപിനാഥ്, ശ്രീനാരായണ ഓപ്പണ്‍ സർവകലാശാല വി സി ഡോ. മുബാറക് പാഷ എന്നിവരെ പുറത്താക്കാൻ നോട്ട്സ് നൽകും. ഇന്ന് തന്നെ ഇത് സംബന്ധിച്ച നോട്ടീസ് നൽകും എന്നാണു രാജ്ഭവൻ കേന്ദ്രങ്ങൾ പറയുന്നത്.

നേരത്തെ സംസ്ഥാനത്തെ ഒന്‍പത് വിസിമാരോട് നാളെ രാജിവെക്കാനാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ‍ നിർദ്ദേശിച്ചിരുന്നു. 9 യൂണിവേഴ്സിറ്റികളിലെ വൈസ് ചാന്‍സലർമാരോട് ഇന്ന് 11.30 മുന്‍പ് രാജി വെയ്ക്കണമെന്ന് ഗവർണര്‍ ആവശ്യപ്പെട്ടത്. കണ്ണൂര്‍, കേരള, എംജി, കാലിക്കറ്റ്, ഫിഷറീസ്, മലയാളം, കേരള ശാസ്ത്ര സാങ്കേതിക സര്‍വകലാശാല, കാലടി സംസ്കൃത സര്‍വകലാശാല, , കുസാറ്റ് സര്‍വകലാശാലകളിലെ വിസിമാരോടാണ് രാജി ആവശ്യപ്പെട്ടത്