നിയമപരമായും ഭരണഘടനാപരമായും പ്രവര്‍ത്തിച്ചാല്‍ ഗവര്‍ണറെ ബഹുമാനിക്കും: എംവി ഗോവിന്ദൻ മാസ്റ്റർ
സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയൻറെ പ്രൈവറ്റ് സെക്രട്ടറി കെ.കെ രാഗേഷിനെതിരെ ഗവര്‍ണര്‍ പറഞ്ഞത് ശുദ്ധ അസംബന്ധമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ മാസ്റ്റർ . ചരിത്ര കോണ്‍ഗ്രസില്‍ തനിക്കെതിരെ പ്രതിഷേധിച്ചവരുടെ അറസ്റ്റ് തടഞ്ഞത് അന്ന് എം പിയായിരുന്ന കെ കെ.രാഗേഷാണന്ന ഗവര്‍ണറുടെ ആരോപണത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ഗവര്‍ണര്‍ കേരളത്തിൽ പ്രതിപക്ഷത്തിന്റെ ചുമതലയേറ്റിരിക്കുകയാണ്. ആർ എസ് എസ് സംഘടനയുടെ വക്താവ് എന്ന് പറയുന്ന ഗവര്‍ണറെക്കുറിച്ച് എന്ത് പറയാനാണ്. നിയമപരമായും ഭരണഘടനാപരമായും പ്രവര്‍ത്തിച്ചാല്‍ ഗവര്‍ണറെ ബഹുമാനിക്കുമെന്നും എം.വി.ഗോവിന്ദന്‍ മാസ്റ്റർ തൃശൂരില്‍ മാധ്യമങ്ങളോട് സംസാരിക്കവെ പറഞ്ഞു.
അതേസമയം, 2017 ഡിസംബര്‍ 29ന് കണ്ണൂര്‍ സര്‍വ്വകലാശാല കാമ്പസില്‍ നടന്ന സംഭവങ്ങളുടെ ദൃശ്യങ്ങള്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ പ്രദര്‍ശിപ്പിച്ചുകൊണ്ടാണ് മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിക്കെതിരെ രാജ്ഭവനില്‍ നടന്ന പത്ര സമ്മേളനത്തില്‍ ഗവര്‍ണ്ണര്‍ വിമർശനം ഉന്നയിച്ചത്.