ഗോവിന്ദൻ മാഷ് താത്വിക അവലോകനം നടത്തി സിപിഎമ്മിനെ കുഴപ്പത്തിലാക്കി കൊണ്ടിരിക്കുന്നു: കെ മുരളീധരൻ


സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ത്വാതിക അവലോകനം നടത്തി സിപിഎമ്മിനെ കുഴപ്പത്തിലാക്കി കൊണ്ടിരിക്കുകയാണെന്ന് കോൺഗ്രസ് നേതാവ് കെ മുരളീധരൻ എം പി. രാജ്യത്തെ ഇന്ധന വില വർധനവിൽ പ്രതിഷധിച്ച് മഹിളാ കോൺഗ്രസ് നടത്തിയ സെക്രട്ടറിയേറ്റ് മാർച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കെ മുരളീധരന്റെ വാക്കുകൾ: ‘ക്രാഫ്റ്റ് മാഷായ ഗോവിന്ദൻ മാഷ് താത്വിക അവലോകനം നടത്തി സിപിഐഎമ്മിനെ കുഴപ്പത്തിലാക്കി കൊണ്ടിരിക്കുകയാണ്. അപ്പം വിറ്റ് ജീവിക്കണമെന്ന് പറയുന്ന മാഷിന് കണക്കുമറിയില്ല, സിദ്ധാന്തവുമറിയില്ല. വിലക്കയറ്റത്തിനെതിരെയുള്ള സ്ത്രീകളുടെ സമരം തുടരും,’
അതേസമയം, മഹിളാ കോൺഗ്രസ് പ്രവർത്തകർ സെക്രട്ടറിയേറ്റിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം ഉണ്ടായിരുന്നു. ഈ സംഘർഷത്തിനിടയിൽ പുരുഷ പൊലീസുകാർ ഇവരെ പിടിച്ചുമാറ്റാൻ ശ്രമിച്ചെന്നാരോപണവുമുയർന്നു. സ്ത്രീകൾക്ക് നേരെയുള്ള അതിക്രമം പൊലീസ് നിർത്തിയില്ലെങ്കിൽ സമരം ക്ലീഫ് ഹൗസിന് മുന്നിലേക്ക് മാറ്റുമെന്ന് മഹിള കോൺഗ്രസ് സംസ്ഥാന അധ്യക്ഷ ജെബി മേത്തർ എം പി പറഞ്ഞു.