തുല്യത, സമത്വം, സ്ത്രീകളെ ഉന്നതിയില്‍ എത്തിക്കുക എന്നതാണ് സര്‍ക്കാര്‍ നിലപാട്: എംവി ഗോവിന്ദൻ മാസ്റ്റർ

single-img
20 August 2024

സംസ്ഥാന സര്‍ക്കാരിന്റെ ഇച്ഛാശക്തിയാണ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലൂടെ തെളിയുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ മാസ്റ്റർ . പുരുഷ കേന്ദ്രീകൃതമായ ഒരു സമൂഹത്തിന്റെ പരിച്ഛേദം തന്നെയാണ് സിനിമാ മേഖലയും.

അതിന്റെ ജീര്‍ണത മുഴുവന്‍ പ്രിതിഫലിക്കുന്നതാണ് റിപ്പോര്‍ട്ട്. കോടതിയിൽ നിന്നുള്ള സാങ്കേതിക പ്രശ്‌നങ്ങളെല്ലാം പരിഹരിക്കപ്പെട്ടതോടെയാണ് റിപ്പോര്‍ട്ട് പൊതുജനങ്ങള്‍ക്ക് മുന്നിലേക്ക് എത്തിയതെന്നും കേരളം ഏറ്റവും ശ്രദ്ധേയമായ രീതിയില്‍ ഇക്കാര്യം കൈകാര്യം ചെയ്‌തെന്നും അദ്ദേഹം പ്രതികരിച്ചു .

സംസ്ഥാന സര്‍ക്കാരിന് ഇക്കാര്യത്തില്‍ ഒരു സംശയവുമില്ല. തുല്യത, സമത്വം, സ്ത്രീകളെ ഉന്നതിയില്‍ എത്തിക്കുക എന്നതാണ് സര്‍ക്കാര്‍ നിലപാട്. സ്ത്രീ സമൂഹത്തിന്റെ ഉന്നതിക്ക് വേണ്ടിയാണ് സര്‍ക്കാര്‍ പ്രവര്‍ത്തിക്കുകയെന്നും ഗോവിന്ദൻ മാസ്റ്റർ കൂട്ടിച്ചേര്‍ത്തു