ഭൂപരിധി നിയമം ലംഘിച്ചു; പി വി അന്‍വര്‍ അനധികൃതമായി കൈവശം വച്ചിരിക്കുന്ന 15 ഏക്കര്‍ ഭൂമി സര്‍ക്കാരിന് ഏറ്റെടുക്കാം: താലൂക്ക് ലാന്‍ഡ് ബോര്‍ഡ്
നിലമ്പൂർ എംഎൽഎ പി വി അന്‍വര്‍ ഭൂപരിധി നിയമം ലംഘിച്ചതായി താലൂക്ക് ലാന്‍ഡ് ബോര്‍ഡ് കണ്ടെത്തി. ഇതിനെ തുടർന്ന് അദ്ദേഹം അനധികൃതമായി കൈവശം വച്ചിരിക്കുന്ന 15 ഏക്കര്‍ ഭൂമി മിച്ച ഭൂമിയായി സര്‍ക്കാരിന് ഏറ്റെടുക്കാമെന്നും ലാന്‍ഡ് ബോര്‍ഡിന്റെ റിപ്പോര്‍ട്ടിലുണ്ട്.
സംസ്ഥാനത്തിന്റെ ഭൂപരിധി ചട്ടങ്ങള്‍ മറികടക്കാന്‍ വേണ്ടിയാണ് പി വി ആര്‍ എന്റര്‍ടൈനേര്‍സ് എന്ന പേരില്‍ ഒരു പാട്ണര്‍ഷിപ്പ് സ്ഥാപനം തുടങ്ങിയതെന്നും ലാന്‍ഡ് ബോര്‍ഡ് കണ്ടെത്തി. ലാന്‍ഡ് ബോര്‍ഡ് ഓതറൈസ്ഡ് ഓഫീസറുടെ ഈ റിപ്പോര്‍ട്ട് സംസ്ഥാന സര്‍ക്കാരിന് കൈമാറും.
പ്രസ്തുത റിപ്പോര്‍ട്ടിന്മേല്‍ ആക്ഷേപം ഉണ്ടെങ്കില്‍ അറിയിക്കാന്‍ പി വി അന്‍വറിന് ഏഴു ദിവസത്തെ സാവകാശവും നല്‍കിയിട്ടുണ്ട്. അന്‍വറിനും കുടുംബാംഗങ്ങള്‍ക്കും കൈവശമുള്ള ഭൂമി സംബന്ധിച്ച തെളിവുകള്‍ ഹാജരാക്കാന്‍ അനുവദിച്ച സമയപരിധി ഇന്ന് അവസാനിച്ചിരുന്നു.
ഇതോടൊപ്പം തന്നെ പി വി അന്‍വറിന്റെ ഭാര്യയുടെയപും പേരില്‍ സ്ഥാപനം രൂപീകരിച്ചതിലും ചട്ടലംഘനമുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്.പാര്‍ട്ണര്‍ഷിപ്പ് ആക്ടിലെയും സ്റ്റാമ്പ് ആക്റ്റിലെയും വ്യവസ്ഥകള്‍ക്ക് വിരുദ്ധമായാണ് അന്‍വറിന്റെയും ഭാര്യയുടെയും പേരില്‍ സ്ഥാപനം രൂപീകരിച്ചത്.