നികുതി സമാഹരിക്കുന്നതിൽ സംസ്ഥാന സർക്കാർ പരാജയം: രമേശ് ചെന്നിത്തല

single-img
14 February 2023

നികുതി സമാഹരിക്കുന്നതിൽ സംസ്ഥാന സർക്കാർ പരാജയമാണെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ജിഎസ്ടിയുമായി പ്രേമചന്ദ്രൻ പറഞ്ഞതിൽ തെറ്റില്ല എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

നിലവിലെ ധന പ്രതിസന്ധി സൃഷ്ട്ടിച്ചത് സർക്കാരിന്റെ കെടുകാര്യസ്ഥതയും ധനകാര്യ മാനേജ്മറന്റിലെ പാളിച്ചയുമാണ്. ജിഎസ്ടി മാത്രമല്ല ബാറുകൾ എണ്ണം കൂട്ടുമ്പോൾ നികുതി പിരിച്ചെടുക്കുന്നില്ല. ന്യായമായ നികുതികൾ പിരിക്കാതെ ജനങളുടെ മേൽ അമിത നികുതി അടിച്ചേൽപ്പിക്കുന്ന വികലമായ സമീപനമാണ് കേരളത്തിലെ ധനമന്ത്രി സ്വീകരിച്ചിരിക്കുന്നത്. സംസ്ഥാങ്ങൾക്ക് കൂടുതൽ ധനവിഹിതം നൽകേണ്ടത് കേന്ദ്രത്തിന്റെ ഉത്തരവാദിത്വമാണ്. സംസ്ഥാനങ്ങൾക്ക് അർഹതപ്പെട്ടത്‌ നൽകാത്ത കേന്ദ്ര നടപടിയോട് ഞങ്ങൾക്ക് യോജിപ്പില്ല. എന്നാൽ, കിട്ടണ്ടേ കാര്യങ്ങൾ നേടിയെടുക്കുവാൻ വേണ്ടി ചെയ്യണ്ട കാര്യങ്ങൾ ചെയ്യാതെ സംസ്ഥാന ഗവൺമെന്റ് അനാസ്ഥ കാണിക്കുന്നു എന്നുള്ളത് വളരെ പ്രസക്തമാണ്. സംസ്ഥാന സർക്കാർ രേഖകൾ സമർപ്പിക്കാൻ ബാധ്യസ്ഥരാണെന്ന് രമേശ് ചെന്നിതല ഡൽഹിയിൽ മാധ്യമങ്ങളോട് പറഞ്ഞു.

അതേസമയം കേന്ദ്ര വിഹിതം വെട്ടിക്കുറക്കുന്നതും ജിഎസ്‌ടി നഷ്‌ടപരിഹാരം അവസാനിപ്പിച്ചതുമാണ്‌ കേരളം നേരിടുന്ന യഥാർത്ഥ പ്രശ്‌നമെന്നും മറ്റുള്ള ചർച്ചകൾ ഇതിൽ നിന്ന്‌ ശ്രദ്ധതിരിക്കാനാണെന്നും ധനമന്ത്രി കെ എൻ ബാലഗോപാൽ പറഞ്ഞു. അക്കൗണ്ടന്റ്‌ ജനറലിന്റെ സർട്ടിഫിക്കറ്റില്ലാത്തതിനാലാണ്‌ ജിഎസ്‌ടി നഷ്ടപരിഹാരം വൈകുന്നതെന്ന വാദം പ്രചരിപ്പിക്കുന്നത്‌ തെറ്റിദ്ധരിപ്പിക്കാനാണ്‌. ജിഎസ്‌ടി നഷ്ടപരിഹാരമായി കിട്ടാനുള്ള 750 കോടി വൈകുന്ന പ്രശ്നമല്ല, വിവിധ രീതിയിൽ സാമ്പത്തികമായി ഞെരുക്കുന്ന നടപടി അവസാനിപ്പിക്കണമെന്നാണ്‌ കേരളത്തിന്റെ ആവശ്യം. എൻ കെ പ്രേമചന്ദ്രന്റെ ചോദ്യവും നിർമല സീതരാമന്റെ മറുപടിയും തെറ്റിദ്ധരിപ്പിക്കാൻ ലക്ഷ്യമിട്ടുള്ളതാണ്‌.