മഹാരാഷ്ട്രയിൽ ലവ് ജിഹാദ് തടയാൻ നിയമം കൊണ്ടുവരുന്നതിനെക്കുറിച്ച് സർക്കാർ ആലോചിക്കുന്നു: ദേവേന്ദ്ര ഫഡ്‌നാവിസ്
മഹാരാഷ്ട്രയിൽ ലവ് ജിഹാദ് തടയാൻ നിയമം കൊണ്ടുവരുന്നതിനെക്കുറിച്ച് സർക്കാർ ആലോചിക്കുന്നതായി ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്. ഇതിന്റെ മുന്നോടിയായി രാജ്യത്തെ മറ്റ് സംസ്ഥാനങ്ങളിലെ സമാന നിയമനിർമ്മാണങ്ങൾ പഠിക്കുമെന്നും ദേവേന്ദ്ര ഫഡ്‌നാവിസ് വ്യക്തമാക്കി.
ഇന്ന് മഹാരാഷ്ട്ര പൊലീസ് അക്കാദമിയിൽ നടന്ന പുതിയ ബാച്ചിന്റെ പാസിംഗ് ഔട്ട് പരേഡിൽ പങ്കെടുത്ത ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു ഫഡ്‌നാവിസ്. ‘പെൺകുട്ടികൾ വിവാഹം ചെയ്യുകയും മതം മാറുകയും ചെയ്യുന്ന ധാരാളം കേസുകൾ ഉയർന്നുവന്നിട്ടുണ്ട്.
ഇതിനെതിരായുള്ള ഒരു നിയമം കൊണ്ടുവരണമെന്ന് എല്ലാ കോണുകളിൽ നിന്നും ആവശ്യമുയർന്നിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് നേരത്തെ സഭയിലും ഞാൻ പ്രഖ്യാപനം നടത്തിയിരുന്നു. അതുപ്രകാരം വിവിധ സംസ്ഥാനങ്ങളിലെ നിയമപഠനം തുടരുകയാണ്. മഹാരാഷ്ട്രയിൽ ഇക്കാര്യത്തിൽ തീരുമാനം എടുക്കും’, ഫഡ്‌നാവിസ് പറഞ്ഞതായി ദേശീയ മാധ്യമമായ എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നു.