എഡിജിപി അജിത് കുമാറിനെതിരെ വിജിലൻസ് അന്വേഷണത്തിന് സർക്കാർ ഉത്തരവ്

single-img
19 September 2024

അനധികൃത സ്വത്തുസമ്പാദനക്കേസിൽ ആരോപണ വിധേയനായ എഡിജിപി എംആർ അജിത് കുമാറിനെതിരെ വിജിലൻസ് അന്വേഷണത്തിന് സംസ്ഥാന സർക്കാർ ഉത്തരവ്. സംസ്ഥാന പോലീസ് മേധാവിയുടെ ശിപാർശ മുഖ്യമന്ത്രി അം​ഗീകരിക്കുകയായിരുന്നു.

അനധികൃത സ്വത്ത് സമ്പാദനവും കെട്ടിടനിർമാണവും ഈ അന്വേഷണ പരിധിയിലുണ്ടാകും. എസ്പി സുജിത് ദാസിനെതിരെയും അന്വേഷണം നടക്കും. അന്വേഷണ സംഘത്തെ നാളെ നിശ്ചയിക്കും. അജിത് കുമാറിനെതിരെ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് സംഡിജിപി കഴിഞ്ഞ ആഴ്ചയാണ് ശുപാർശ നൽകിയത്.

ബന്ധുക്കളുടെ പേരിൽ സ്വത്ത് സമ്പാദിക്കൽ, വൻതുക നൽകി തിരുവനന്തപുരം കവടിയാറിലെ ആഡംബര വീടിന്റെ നിർമാണം, കേസ് ഒതുക്കാൻ ഒന്നരക്കോടി രൂപ കൈക്കൂലി വാങ്ങി തുടങ്ങിയ ആരോപണങ്ങൾ അന്വേഷിക്കണം എന്നായിരുന്നു ഈ ശിപാർശ.