ഇന്ധന തീരുവ അടിയന്തരമായി പിൻവലിക്കണം: എ.ഐ.ടി.യു.സി

single-img
5 February 2023

പെട്രോളിനും ഡീസലിനും രണ്ടു രൂപ സാമൂഹ്യ സുരക്ഷാ സെസ് ഏർപ്പെടുത്തിയ നടപടി അടിയന്തരമായി പിൻവലിക്കണം എന്ന് എ.ഐ.ടി.യു.സി സംസ്ഥാന സെക്രട്ടറി കെ.പി. രാജേന്ദ്രന്‍ ആവശ്യപ്പെട്ടു. കേന്ദ്ര സര്‍ക്കാര്‍ ജനദ്രോഹ നടപടി തുടരുമ്പോള്‍ കേരളത്തില്‍ മാറ്റമുണ്ടാകണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സിപിഎമ്മിനകത്തും മുന്നയിലും വിമർശനം ശക്തമായതോടെ ഇന്ധന സെസ് ഭാഗീകമായോ പൂർണ്ണമായോ കുറക്കാനുള്ള ആലോചനയിലാണ് സംസ്ഥാന സർക്കാർ. നാളെ നിയമസഭയില്‍ ബജറ്റിന്‍മേല്‍ ചര്‍ച്ച തുടങ്ങും. മൂന്ന് ദിവസമാണ് ബജറ്റ് ചര്‍ച്ച. ബുധനാഴ്ച വൈകിട്ടാണ് ധനമന്ത്രി കെ.എന്‍.ബാലഗോപാലിന്‍റെ മറുപടി പ്രസംഗം. മറുപടി പ്രസംഗത്തില്‍ സാമൂഹ്യ സുരക്ഷാ സെസ് ഒരു രൂപയായി കുറച്ചേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.