സാമ്പത്തിക പ്രതിസന്ധി; പൊതുമേഖലാ സ്ഥാപനം ട്രാവൻകൂർ സിമന്‍റ്സ് ലിമിറ്റഡ് ഭൂമി വിൽക്കാൻ സംസ്ഥാന സർക്കാർ

single-img
14 January 2024

ശക്തമായ സാമ്പത്തിക പ്രതിസന്ധിയിൽ ശ്വാസം തേടി പൊതുമേഖലാ സ്ഥാപനമായ കോട്ടയം ട്രാവൻകൂർ സിമന്‍റ്സ് ലിമിറ്റഡ് ഭൂമി വിൽക്കാൻ സംസ്ഥാന സർക്കാർ ഒരുങ്ങുന്നു. എറണാകുളം ജില്ലയിലെ കാക്കനാട് വാഴക്കാലയിലുള്ള 2.79 ഏക്കർ സ്ഥലമാണ് സർക്കാർ വിൽപ്പനക്ക് വെച്ചത്.

സംസ്ഥാന വ്യവസായ വകുപ്പിന്റെ അംഗീകാരം ലഭിച്ചതോടെ വില്പന പരസ്യം ദേശീയ,വിദേശ മാധ്യമങ്ങളിൽ പ്രസിദ്ധീകരിച്ചു. സർക്കാർ വെബ്സൈറ്റായ ഇ ടെൻഡേഴ്സ് കേരളയിലും പരസ്യം നൽകിയിട്ടുണ്ട്. ഈ മാസം 29 വരെയാണ് ടെന്റർ നൽകാനുള്ള കാലാവധി. അടിസ്ഥാന വില 21 കോടി 70 ലക്ഷം ആയാണ് നിശ്ചയിച്ചിരുന്നത്. പക്ഷെ കണ്ണായ പ്രദേശത്തെ ഭൂമി ആയതിനാൽ ഇതിലും കൂടുതൽ തുക വില്പനയിലൂടെ ലഭ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നത് .

മറുവശത്താവട്ടെ പൊതുമേഖലാ സ്ഥാപനങ്ങൾ സ്വകാര്യവത്കരിക്കുന്നതിനെതിരെ നിരന്തരം സമരം ചെയ്യുന്ന ഇടത് സർക്കാരിന്റെ കാർമികത്വത്തിൽ തന്നെ സംസ്ഥാനത്തെ ഒരു പൊതുമേഖലാ സ്ഥാപനത്തിന്‍റെ ഭൂമി വിൽക്കാനൊരുങ്ങുന്നത് രൂക്ഷമായ വിമർശനങ്ങൾക്കും വഴിവച്ചിട്ടുണ്ട്. സർക്കാരിനെതിരെ വിമർശനമുയർന്ന് കഴിഞ്ഞു.