വിഴിഞ്ഞം സമരം; അറസ്റ്റ് നടപടികളിലേക്ക് കടക്കാൻ സർക്കാർ തീരുമാനം
വിഴിഞ്ഞം സമരവുമായി ബന്ധപ്പെട്ടു രജിസ്റ്റർ ചെയ്ത കേസുകളിൽ അറസ്റ്റ് ഉൾപ്പടെയുള്ള നടപടികളിലേക്ക് കടക്കാൻ പോലീസ് തീരുമാനിച്ചതായി റിപ്പോർട്ട്. സമരത്തിൽ സമവായ ചർച്ചയുടെ സാധ്യത പൂർണ്ണമായും അടഞ്ഞതോടെയാണ് കേസുകളിൽ അറസ്റ്റ് ഉൾപ്പടെയുള്ള നടപടികളിലേക്ക് കടക്കാൻ സർക്കാർ തീരുമാനിച്ചത് എന്നാണു ലഭിക്കുന്ന വിവരം.
വിഴിഞ്ഞത്ത് നടന്ന സംഘര്‍ഷം ആസൂത്രിതമാണെന്ന് ഇന്നലെ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ പറഞ്ഞിരുന്നു. മന്ത്രിക്കെതിരായ വൈദികന്റെ പരാമര്‍ശം നാക്കുപിഴയല്ല എന്നും, വാക്ക് വികലമായ മനസ്സിന്റെ പ്രതിഫലനമാണ് എന്നുമാണ് എം.വി ഗോവിന്ദന്‍ പറഞ്ഞത്. മാത്രമല്ല വിഴിഞ്ഞത്ത് നടന്നത് സംഘര്‍ഷമല്ല, കലാപമാണ് എന്നും, ജനാധിപത്യ സമരങ്ങള്‍ക്ക് സിപിഎം എതിരല്ല, എന്നാല്‍ അക്രമം പ്രോത്സാഹിപ്പിക്കാനാവില്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കൂടാതെ വിഴിഞ്ഞം സമരത്തിനു പിന്നില്‍ വര്‍ഗീയത കൂടി ഉള്‍പ്പെട്ട ഒരു അജണ്ടയുണ്ട് എന്നും, വൈദികരുടെ വര്‍ഗീയ പരാമര്‍ശങ്ങളും കലാപാഹ്വാനങ്ങളും ജനങ്ങള്‍ തള്ളിക്കളയുമെന്നും എം. വി ഗോവിന്ദന്‍ പറഞ്ഞു.
മുഖ്യമന്ത്രിയുടെ കടുത്ത വിമർശനത്തിന് പിന്നാലെയാണ് പാർട്ടി സെക്രട്ടറിയും ലത്തീൻ അതിരൂപത നേതിര്ത്വം നൽകുന്ന സമര സമതിക്കെതിരെ രംഗത്ത് വന്നത്.