സജി ചെറിയാനെ മന്ത്രിയാക്കിയാൽ സർക്കാർ ദൂരവ്യാപകമായ പ്രത്യാഘാതം നേരിടും: കെ സുരേന്ദ്രൻ


സജി ചെറിയാനെ വീണ്ടും മന്ത്രിയാക്കാനുള്ള നീക്കത്തിനെതിരെ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ.ഈ നീക്കം ഭരണഘടനാ വിരുദ്ധമെന്നും ഭരണഘടനയെ പരസ്യമായി അവഹേളിച്ചതിനാണ് സജി ചെറിയാന് മന്ത്രിസ്ഥാനം നഷ്ടമായത്. സർക്കാരിന് ഭരണഘടനയോട് ബഹുമാനം ഇല്ലെന്നതിന്റെ തെളിവാണിതെന്നും സുരേന്ദ്രന്‍ കുറ്റപ്പെടുത്തി.
ഈ വിഷയത്തിൽ ബിജെപി ശക്തമായ പ്രതിഷേധവുമായി രംഗത്തു വരുമെന്നും സുരേന്ദ്രൻ പറഞ്ഞു. പുതുവർഷ പുലരിയിൽ സംസ്ഥാന സർക്കാർ എടുത്ത മ്ലേച്ഛമായ തീരുമാനത്തെ ജനങ്ങൾക്ക് അംഗീകരിക്കാൻ കഴിയില്ല. പ്രകോപനകരമായ നടപടിയാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നത്.
ഈ റ്റീരുമാനത്തിനു സർക്കാർ ദൂരവ്യാപകമായ പ്രത്യാഘാതം നേരിടും. നിയമപരമായും രാഷ്ട്രീയമായും ഭരണഘടനാ വിരുദ്ധ നീക്കത്തിനെതിരെ ബിജെപിയുടെ നേതൃത്വത്തിൽ ശക്തമായ പ്രതിഷേധം ഉണ്ടാകുമെന്നും സുരേന്ദ്രൻ പറഞ്ഞു. അതേസമയം, താൻ വീണ്ടും മന്ത്രിയാകുന്നതിന് നിയമപരമായി തടസ്സമില്ലെന്ന് സജി ചെറിയാൻ പ്രതികരിച്ചു.