നവകേരളം സ്ത്രീപക്ഷമായിരിക്കണം എന്നതാണ് സര്‍ക്കാര്‍ കാഴ്ചപ്പാട്: മുഖ്യമന്ത്രി

single-img
22 February 2024

സംസ്ഥാനത്തെ ഇടതുമുന്നണി സര്‍ക്കാരുകളെല്ലാം സ്ത്രീ സൗഹൃദ നയമാണ് സ്വീകരിച്ചിട്ടുള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വിദ്യാഭ്യാസരംഗത്ത് ലിംഗ സമത്വം നമ്മുടെ നാടിന് നേടാന്‍ ആയിട്ടുണ്ടെന്നും നവകേരള സദസ്സില്‍ കണ്ടത് വന്‍ സ്ത്രീ പങ്കാളിത്തമുണ്ടായിരുന്നെന്നും നവകേരളം സ്ത്രീപക്ഷമായിരിക്കണം എന്നതാണ് സര്‍ക്കാര്‍ കാഴ്ചപ്പാടെന്നും മുഖ്യമന്ത്രി പറഞ്ഞു.

2024 സംസ്ഥാന ബജറ്റില്‍ 21.5% ജെന്‍ഡര്‍ ബജറ്റാണ.സ്ത്രീകള്‍ക്ക് സുരക്ഷിതമായ തൊഴില്‍ ഉറപ്പാക്കുന്നതില്‍ കേരളം മുന്‍പന്തിയിലാണ്.കുറ്റകൃത്യങ്ങള്‍ക്കെതിരെ പരാതിപ്പെടല്‍ സ്ത്രീകള്‍ കൃത്യമായ രീതിയില്‍ ഉപയോഗപ്പെടുത്തണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.