കേരളത്തിൽ നടക്കുന്ന അക്രമങ്ങള്‍ക്കും കൊലപാതകങ്ങള്‍ക്കും കാരണം സര്‍ക്കാരിന്റെ തെറ്റായ മദ്യനയം: വി എം സുധീരൻ
16 May 2023
കേരളത്തിൽ നിലവിൽ നടക്കുന്ന അക്രമങ്ങള്‍ക്കും കൊലപാതകങ്ങള്‍ക്കും കാരണം സര്‍ക്കാരിന്റെ തെറ്റായ മദ്യനയമെന്ന് മുതിർന്ന കോണ്‍ഗ്രസ് നേതാവ് വി എം സുധീരന്‍. ഈ വിഷയത്തില്‍ ഹൈക്കോടതി ഇടപെടണമെന്നും സര്‍ക്കാര്‍ പരാജയപ്പെടുമ്പോള്‍ ജുഡീഷ്യറി കൂടുതല്‍ ഗൗരവത്തോടെ വിഷയങ്ങളെ കാണണമെന്നും വി എം സുധീരന്‍ ആവശ്യപ്പെട്ടു.
കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ നടന്ന ഡ്യൂട്ടി ഡോക്ടര്‍ വന്ദനാദാസിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് മഹിളാ കോണ്‍ഗ്രസ് ആരംഭിച്ച ഏകദിന ഉപവാസ സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയായിരുന്നു പ്രതികരണം. സംസ്ഥാന സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച സുധീരന്‍ കൊട്ടാരക്കരയിലുണ്ടായത് ക്ഷണിച്ച് വരുത്തിയ അപകടമാണെന്നും കൂട്ടിച്ചേർത്തു.