ഇതുവരെ വര്‍ക്ക് ചെയ്ത ഡയറക്ടര്‍മാരെ പോലയല്ല റോഷന്‍ ആന്‍ഡ്രൂസ്; കാരണം എന്തെന്ന് ഗ്രേസ് ആന്റണി
മികച്ച പ്രേക്ഷക പ്രതികരണം നേടിയ ഹാപ്പി വെഡ്ഡിംഗ് എന്ന സിനിമയിലൂടെ അരങ്ങേറിയ ഗ്രേസ് ആന്റണി അഭിനയിക്കുന്ന പുതിയ സിനിമയാണ് സാറ്റര്‍ഡേ നൈറ്റ്. മലയാളത്തിൽ യുവതാരങ്ങളെ അണിനിരത്തി റോഷന്‍ ആന്‍ഡ്രൂസ് ഒരുക്കുന്ന ഈ സിനിമയുടെ പ്രമോഷൻ്‍റെ ഭാഗമായി നൽകിയ അഭിമുഖത്തിനിടെ ഗ്രേസ് ആന്റണി റോഷൻ ആൻഡ്രൂസിനെ കുറിച്ച് പറഞ്ഞ വാക്കുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്.
താന്‍ ഇതേവരെ വര്‍ക്ക് ചെയ്ത ഡയറക്ടര്‍മാരെ പോലയല്ല റോഷന്‍ ആന്‍ഡ്രൂസെന്നും അദ്ദേഹം വളരെ സ്ട്രിക്ടാണെന്നുമാണ് ഗ്രേസ് പറയുന്നത്. മലയാളത്തിലെ ഒരു മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിലാണ് അവർ റോഷന്‍ ആന്‍ഡ്രൂസിന്റെ ഒപ്പം വര്‍ക്ക് ചെയ്തപ്പോഴുള്ള അനുഭവം പങ്കുവെച്ചത്.
ചിത്രീകരണം ആരംഭിച്ച പിന്നാലെയാണ് തനിക്ക് മനസിലായത്, താന്‍ ഇതുവരെ വര്‍ക്ക് ചെയ്തിട്ടുള്ളവരെ പോലുള്ള സംവിധായകരെ പോലെയല്ല റോഷന്‍ സാര്‍. ഭയങ്കര സ്ട്രിക്ടാണ്.അഭിനേതാവിൽ നിന്നും സാറിന് എന്താണോ വേണ്ടത് അവിടംവരെ നമ്മള്‍ പോയാല്‍ മതി. എന്നാൽ നമ്മൾ അവിടം വരെ പോയില്ലെങ്കില്‍ നമ്മളെ അതുവരെ എത്തിക്കും. അതും കഴിഞ്ഞ് പോയാല്‍ സാറ് പറയും ‘അത് വേണ്ട’ എന്ന്.
അത്തരത്തിലുള്ള ഒരു ആളാണ് റോഷന്‍ സാര്‍.
ഈ സിനിമയിൽ ഒരു കാന്റീന്‍ സീനുണ്ടായിരുന്നു. ആ രംഗത്തിന്റെ ഷോട്ടില്‍ റോഷന്‍ സാര്‍ പറഞ്ഞു, പുള്ളിക്കാരിയെ നോക്കണം, നോക്കി ഒരു ചിരി ചിരിക്കണം. സമയമായപ്പോൾ ഞാൻ ഒരു എക്‌സ്പ്രഷനിട്ട്, ഇങ്ങനെ മതിയോ സാര്‍ എന്ന് ചോദിച്ചപ്പോള്‍, ‘ഇല്ല കുറച്ചുകൂടി ശരിയാകണം. ഒരു കളിയാക്കലുണ്ട് പക്ഷെ കാണുന്നയാള്‍ക്ക് കളിയാക്കലായി തോന്നരുത്. ഒരു ചെറിയ ചിരിയൊക്കെ വേണം’ എന്നൊക്കെ പറഞ്ഞുതന്നു. കറക്ടായി അത് ചെയ്തുവെന്നും ഗ്രേസ് ആന്റണി പറയുന്നു.