ഗ്രെറ്റ തന്‍ബര്‍ഗിനെ ലണ്ടനിൽ പൊലീസ് കസ്റ്റഡിയിലെടുത്തു
പ്രശസ്ത പരിസ്ഥിതി പ്രവര്‍ത്തക ഗ്രെറ്റ തന്‍ബര്‍ഗിനെ ഇന്ന് ബ്രിട്ടനിൽ പൊലീസ് കസ്റ്റഡിയിലെടുത്തു. ലണ്ടനിൽ നടന്ന പ്രതിഷേധത്തെ അഭിസംബോധന ചെയ്ത് സംസാരിച്ചതിന് പിന്നാലെയായിരുന്നു ഗ്രെറ്റയെ കസ്റ്റഡിയിലെടുത്ത്.
എണ്ണ, ഗ്യാസ് കമ്പനികള്‍ക്കെതിരെ ആയിരുന്നു പ്രതിഷേധം. ലണ്ടനിലെ നഗരമധ്യത്തില്‍ നിന്നാണ് ഗ്രെറ്റയെ കസ്റ്റഡിയിലെടുത്തത്. ‘Oily Money Out’ എന്ന മുദ്രാവാക്യം എഴുതിയ ബാഡ്ജ് ധരിച്ച് സമരം ചെയ്യുന്ന ഗ്രെറ്റയുടെ വീഡിയോ ദൃശ്യം പുറത്ത് വന്നിട്ടുണ്ട്.
ഈ സമയം രണ്ടു പൊലീസുകാര്‍ ഗ്രെറ്റയോട് സംസാരിക്കുന്നതും ഒരാള്‍ അവരുടെ കൈകള്‍ പിടിക്കുന്നതും വീഡിയോയില്‍ കാണാമെന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു. 2023 ൽ തന്നെ സ്വീഡനിലും നോര്‍വെയിലും ജര്‍മ്മനിയിലും പ്രതിഷേധ പരിപാടികളില്‍ നിന്നും ഗ്രെറ്റയെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. ലോകമാകെ കാലാവസ്ഥ വിഷയങ്ങളുയര്‍ത്തി പ്രതിഷേധിക്കുന്ന പരിസ്ഥിതി പ്രവര്‍ത്തകരുടെ മുഖമാണ് ഗ്രെറ്റ തന്‍ബര്‍ഗ്.