ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പ്; സിപിഎം മത്സരിക്കുന്നത് ഒമ്പത് സീറ്റുകളില്‍
19 November 2022
അടുത്തമാസം നടക്കുന്ന ഗുജറാത്ത് നിയമസഭ തെരഞ്ഞെടുപ്പില്‍ ഒമ്പത് സീറ്റുകളില്‍ സിപിഎം മത്സരിക്കും. ഉമ്പറാഗാനോ, മൊദാസ, ഫത്തേപുര, ലിംകെദ, ഭാവ്‌നഗര്‍ ഈസ്റ്റ്, ഭാവ്‌നഗര്‍ വെസ്റ്റ്, ഓല്‍പാദ്, ദന്തൂക്ക, ലിംബായത്ത് മണ്ഡലങ്ങളിലാണ് സിപിഎം മത്സരിക്കുക.
ജനങ്ങൾക്കായി സിപിഎം നേരത്തെ തെരഞ്ഞെടുപ്പ് പ്രകടന പത്രിക പ്രകാശനം ചെയ്തിരുന്നു. അതേസമയം, ബിജെപിയെ താഴെ ഇറക്കുക എന്ന ലക്ഷ്യത്തോടെ അളിയാ രീതിയിലുള്ള പ്രചരണ യാത്രകൾക്കും വമ്പൻ പ്രചരണ റാലികൾക്ക് തുടക്കം കുറിക്കാൻ ഒരുങ്ങുകയാണ് പ്രതിപക്ഷമായ കോൺഗ്രസ്.
പുതിയ ദേശീയ അധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെ, രാഹുൽ ഗാന്ധി, സോണിയ ഗാന്ധി, പ്രിയങ്ക ഗാന്ധി, അശോക് ഗെഹ്ലോട്ട് തുടങ്ങിയ പ്രമുഖരെല്ലാം ഗുജറാത്തിൽ എത്തും. സംസ്ഥാനത്തെ 175 മണ്ഡലങ്ങളിലായി 5,432 കിമി യാത്രയാണ് കോൺഗ്രസ് നടത്തുക. ഇതിനിടയിൽ 145 പൊതുയോഗങ്ങളും 95 റാലികളും നടത്തും.