ഗുജറാത്ത് തെരഞ്ഞെടുപ്പ്; 160 സ്ഥാനാര്‍ഥികളുടെ ആദ്യ പട്ടികയുമായി ബിജെപി; ഇടം നേടി ഹാര്‍ദിക് പട്ടേല്‍


ഈ വർഷം ഡിസംബർ ആദ്യവാരം നടക്കുന്ന ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഒന്നാം ഘട്ട സ്ഥാനാർഥി പട്ടിക ബിജെപി ഇന്ന് പുറത്തുവിട്ടു. ആകെ 160 പേരാണ് ഒന്നാം ഘട്ട പട്ടികയിൽ ഇടം നേടിയത്. ഗുജറാത്തിലെ രാഷ്ട്രീയത്തിലെ പല പ്രമുഖരും ഒന്നാം ഘട്ട പട്ടികയിൽ ഇടം നേടി. ഒന്നാം ഘട്ട പട്ടികയിൽ മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ ഇടം പിടിച്ചു. ഘട്‌ലോദിയ മണ്ഡലത്തിൽ നിന്നാണ് അദ്ദേഹം മത്സരിയ്ക്കുക.
പ്രശസ്ത ക്രിക്കറ്റ് താരം രവീന്ദ്ര ജഡേജയുടെ ഭാര്യ റിവാബ ജഡേജ, ഹാർദിക് പട്ടേൽ, മുൻ മോർബി എം.എൽ.എ കാന്തിലാൽ അമൃത്യ തുടങ്ങിയവരാണ് ആദ്യ പട്ടികയിൽ ഇടം നേടിയ മറ്റ് പ്രമുഖർ. കോണ്‍ഗ്രസ് പാര്‍ട്ടി വിട്ട് ബിജെപിയില്‍ എത്തിയ പാട്ടീദാര്‍ ആന്ദോളന്‍ നേതാവ് ഹാർദിക് പട്ടേലും ഒന്നാം ഘട്ടത്തില്‍ ഇടം പിടിച്ചിട്ടുണ്ട്. വിരാംഗം മണ്ഡലത്തില്‍ നിന്നും അദ്ദേഹം തിരഞ്ഞെടുപ്പിനെ നേരിടും.
ഈ വരുന്ന നവംബർ 5 ആണ് ഗസറ്റ് വിജ്ഞാപനം പുറപ്പെടുവിക്കുന്ന തീയതി. ഗുജറാത്ത് തിരഞ്ഞെടുപ്പിനുള്ള നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി: നവംബർ 14