ക്ലിഫ് ഹൗസില്‍ വെടി പൊട്ടി;തോക്ക് വൃത്തിയാക്കുന്നതിടെ സംഭവിച്ചതെന്നു പോലീസ്

6 December 2022

തിരുവനന്തപുരം: ക്ലിഫ് ഹൗസില്‍ തോക്ക് വൃത്തിയാക്കുന്നതിനിടെ വെടി പൊട്ടി. ഗാര്‍ഡ് റൂമിനകത്താണ് സംഭവം. പൊലീസുകാരന്റെ പക്കല്‍ നിന്നാണ് വെടി പൊട്ടിയത്.
തോക്ക് വൃത്തിയാക്കുന്നതിടെ ചേമ്ബറില്‍ വെടിയുണ്ട കുരുങ്ങിയിരുന്നു. രാവിലെ 9.30 യോടെയാണ് സംഭവം. രാവിലെ ഡ്യൂട്ടി മാറുമ്ബോള്‍ പൊലീസുകാര്‍ ആയുധങ്ങള്‍ വൃത്തിയാക്കാറുണ്ട്. പൊലീസുകാരന്‍ തോക്ക് താഴേക്ക് ചൂണ്ടി വൃത്തിയാക്കുകയായിരുന്നു. ഈ സമയത്താണ് വെടിപൊട്ടിയത്. സംഭവത്തില്‍ സിറ്റി പൊലീസ് കമ്മീഷണര്‍ അന്വേഷണത്തിന് ഉത്തരവിട്ടു.