വിവാദ ആള്‍ദൈവം ഗുര്‍മീത് റാം റഹീമിന് വീണ്ടും പരോള്‍ അനുവദിച്ചു
20 July 2023
ബലാത്സംഗക്കേസ് പ്രതിയായ വിവാദ ആള്‍ദൈവം ഗുര്‍മീത് റാം റഹീം സിംഗിന് വീണ്ടും പരോള്‍. ഇത്തവണ മുപ്പത് ദിവസത്തെ പരോളാണ് ലഭിച്ചത്. 2020 ഒക്ടോബര്‍ 24-നാണ് ആദ്യമായി ഇയാൾക്ക് പരോള്‍ ലഭിച്ചത്. കഴിഞ്ഞ രണ്ടര വര്‍ഷത്തിനിടെ എട്ടാമത്തെ തവണയാണ് ഗുർമീതിന് പരോൾ ലഭ്യമാകുന്നത്.
ഇപ്പോൾ റോത്തക്കിലെ സുനാരിയ ജയിലിലാണ് ഇയാളുള്ളത്. സിര്‍സ ആശ്രമം സന്ദര്‍ശിക്കാന്‍ കോടതിയുടെ അനുവാദമില്ലാത്തതിനാല്‍ ഗുര്‍മീത് ബാഗ്പട്ടിലെ ബര്‍വാനയിലുള്ള യുപി ആശ്രമത്തിലേക്ക് മാറാന്‍ ഒരുങ്ങുകയാണെന്നാണ് റിപ്പോര്‍ട്ട്.
അവസാന 20 മാസത്തിനിടെ ഇത് അഞ്ചാം തവണയും ഒമ്പത് മാസത്തിനുള്ളില്‍ മൂന്നാം തവണയുമാണ് റാം റഹീമിന് പരോള്‍ ലഭിക്കുന്നത്.നേരത്തെ, ഹരിയാന പഞ്ചായത്ത് തെരഞ്ഞെടുപ്പിനും ആദംപൂര്‍ നിയമസഭാ ഉപതെരഞ്ഞെടുപ്പിനും മുന്നോടിയായി 2022 ഒക്ടോബറില്‍ 40 ദിവസത്തെ പരോളില്‍ ഗുര്‍മീത് പുറത്തിറങ്ങിയിരുന്നു.