ആവേശം ഉറപ്പായും കണ്ടിരിക്കണം ഗയ്സ്; പ്രശംസയുമായി മൃണാല്‍ താക്കൂര്‍

single-img
7 May 2024

ഫഹദ് ഫാസിലിനെ കേന്ദ്രകഥാപാത്രമാക്കി ജിത്തു മാധവന്‍ സംവിധാനം ചെയ്ത ആവേശം തീയറ്റില്‍ ഇപ്പോൾ നിറഞ്ഞോടുകയാണ് , ഈ സിനിമയെ പ്രശംസിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് ബോളിവുഡ് നടി മൃണാല്‍ താക്കൂര്‍. ഉറപ്പായും കണ്ടിരിക്കേണ്ട ചിത്രം എന്നാണ് താരം ഇന്‍സ്റ്റഗ്രാം സ്റ്റോറിയായി കുറിച്ചത്.

എന്തൊരു സിനിമയാണിത് . എല്ലാം ഇഷ്ടപ്പെട്ടും. ആവേശം ഉറപ്പായും കണ്ടിരിക്കണം ഗയ്സ്.- എന്നാണ് മൃണാല്‍ കുറിച്ചത്. തന്റെ പോസ്റ്റിൽ ജീത്തു മാധവനേയും നസ്രിയയേയും താരം മെന്‍ഷന്‍ ചെയ്തിട്ടുണ്ട്. പുറമെ ഫഹദ് ഫാസിലിന്റെ പേര് ഹാഷ്ടാഗ് ആയും ചെര്‍ത്തിട്ടുണ്ട്.