ദര്‍ബാര്‍ ഹാളല്ല, ഇനി ‘ഗണതന്ത്ര മണ്ഡപം’; രാഷ്ട്രപതി ഭവനിൽ ഹാളുകളുടെ പേരുമാറ്റി

single-img
25 July 2024

ഡൽഹിയിൽ രാഷ്ട്രപതി ഭവനിലെ ദര്‍ബാര്‍ ഹാളിന്റെയും അശോക ഹാളിന്റെയും പേരുകള്‍ മാറ്റി. രാഷ്ട്രപതി ഭവനിലെ ദർബാർ ഹാൾ ഇനിമുതൽ ഗണതന്ത്ര മണ്ഡപ് എന്നറിയപ്പെടും . അശോക് ഹാളിന് അശോക് മ+ണ്ഡപ് എന്നും മാറ്റി.

ഇന്ന് പേരുകൾ മാറ്റി രാഷ്ട്രപതി ദ്രൗപതി മുർമു ഉത്തരവിറക്കി. രാജഭരണ കാലത്തേയും ബ്രിട്ടീഷ് കൊളോണിയൽ ഇന്ത്യയേയും ഓർമ്മിപ്പിക്കുന്ന പദമാണ് ദർബാറെന്നും ഇന്ത്യ റിപ്പബ്ലിക് ആയതോടെ അതിന്റെ പ്രസക്തി നഷ്ടപ്പെട്ടെന്നുമാണ് ഉത്തരവിൽ രാഷ്ട്രപതി ഉത്തരവിൽ വിശദീകരിക്കുന്നത്.

അതേസമയം , ഗണതന്ത്ര എന്ന വാക്ക് പുരാതനകാലം മുതല്‍ ഇന്ത്യന്‍ സംസ്‌കാരത്തില്‍ വേരൂന്നിയതാണെന്നും ജനാധിപത്യം എന്നാണ് ആ വാക്കിന് അര്‍ഥമെന്നുമാണ് വിശദീകരണം. അതുകൊണ്ടാണ് ഗണതന്ത്രമണ്ഡപ് എന്ന് പുനര്‍നാമകരണം ചെയ്തത്.

പരമാവധി ഇംഗ്ലീഷ് പദം ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് അശോക ഹാളിനെ അശോക മണ്ഡപം എന്നാക്കിയതെന്നും പ്രസ്താവനയില്‍ പറയുന്നു. പക്ഷെ ഈ പേരുമാറ്റത്തെ പരിഹസിച്ച് കൊണ്ട് പ്രിയങ്ക ഗാന്ധി രംഗത്തെത്തി. ദർബാറെന്ന സങ്കൽപ്പമില്ലെങ്കിലും ചക്രവർത്തി എന്ന സങ്കൽപ്പമുണ്ടെന്ന് പ്രിയങ്ക പരിഹസിച്ചു .