ഹമാസ് ഭീകര സംഘടന; പ്രഖ്യാപിച്ച് അർജൻ്റീന
13 July 2024
പലസ്തീൻ വിമോചന സംഘടനയായ ഹമാസിനെ ഭീകര സംഘടനയായി പ്രഖ്യാപിച്ച് അർജൻ്റീന. ഹമാസിന്റെ സാമ്പത്തിക സ്വത്തുക്കൾ മരവിപ്പിക്കാൻ രാജ്യം ഉത്തരവിടുകയും ചെയ്തു. അർജൻ്റീന പ്രസിഡന്റ് യാവിയർ മിലിയുടെ ഓഫീസാണ് പ്രഖ്യാപനം നടത്തിയത്.
അമേരിക്കയെയും ഇസ്രയേലിനേയും ശക്തമായി പിന്തുണയ്ക്കുന്നയാളാണ് ജാവിയർ മിലേ. മിലിയുടെ ആദ്യ അന്താരാഷ്ട്ര സന്ദർശനം ഇസ്രയേലിലേക്കായിരുന്നു. അർജൻ്റീനയുടെ എംബസി തലസ്ഥാനത്തേക്ക് മാറ്റുമെന്ന് നെതന്യാഹുവിന് അദ്ദേഹം ഉറപ്പുനൽകി. ഇസ്രയേൽ സർക്കാരിന് പിന്തുണ പ്രഖ്യാപിച്ച് മിലേ ജറുസലേമിലേക്ക് എത്തിച്ചേർന്നു.