സരിന്റെ സ്ഥാനാർത്ഥിത്വത്തോടെ അരിവാൾ ചുറ്റിക നക്ഷത്രം ഡമ്മിയാക്കി: രാഹുൽ മാങ്കൂട്ടത്തിൽ

31 October 2024

ഇത്തവണ ഉപതെരഞ്ഞെടുപ്പിൽ പാലക്കാട്ടെ പോരാട്ടം യുഡിഎഫും ബിജെപിയും തമ്മിലാണെന്ന് കോൺഗ്രസ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ. പി സരിന്റെ സ്ഥാനാർത്ഥിത്വത്തോടെ ഇടതുമുന്നണി അരിവാൾ ചുറ്റിക നക്ഷത്രം ഡമ്മിയാക്കിയെന്നും രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു.
അതേസമയം, മികച്ച പോരാട്ടം നടക്കുന്ന പാലക്കാട്ട്, സ്ഥാനാർത്ഥികൾക്ക് വോട്ട് അഭ്യർത്ഥിച്ച് നേതാക്കൾ എത്തിയതോടെ ആവേശത്തിലാണ് അണികൾ. എൻഡിഎ മുന്നണിയുടെ ബിജെപി സ്ഥാനാർത്ഥി സി കൃഷ്ണകുമാറിന് വോട്ടഭ്യർത്ഥിക്കാൻ ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ അധ്യക്ഷ പിടി ഉഷ ഇന്ന് മണ്ഡലത്തിലെത്തി. ആറ് കേന്ദ്രങ്ങളിൽ പിടി ഉഷ സംസാരിക്കും.