വിഡി സതീശന്‍ കുത്തിത്തിരിപ്പിന് പോകുന്നത് സര്‍ക്കാര്‍ ചെലവിൽ; നടക്കുന്നത് പ്രതിപക്ഷ ഭീകരത: പിവി അൻവർ


സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയനെതിരെ പ്രതിപക്ഷം ഒളിയാക്രമണം നടത്തുകയാണെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ കുത്തിത്തിരിപ്പിന് പോകുന്നത് സര്‍ക്കാര്‍ ചെലവിലാണെന്നും പി.വി അന്‍വര്‍ എംഎല്‍എ.
ഏകദേശം രണ്ടരകോടിയോളം രൂപയാണ് പ്രതിപക്ഷത്തിനായി ചെലവാക്കുന്നത്. സർക്കാരിനെതിരെ ഒളിയാക്രമണം തുടര്‍ന്നാല്‍ പ്രതിപക്ഷ നേതാവ് ഒന്നാലോചിക്കേണ്ടി വരുമെന്നും പി.വി അന്‍വര്‍ മുന്നറിയിപ്പ് നല്‍കി. കേരളത്തിൽ ഇപ്പോൾ നടക്കുന്നത് ഭരണകൂട ഭീകരത അല്ലെന്നും പ്രതിപക്ഷ ഭീകരതയാണെന്നും അന്‍വര്‍ നിയമസഭയില്‍ പറഞ്ഞു.
അതേസമയം, വലിയ പാപഭാരം ആകുമെന്ന് അറിഞ്ഞുകൊണ്ടാണ് പ്രതിപക്ഷം അടിയന്തരപ്രമേയം അവതരിപ്പിച്ചതെന്നും വിഷ്ണുനാഥിനെ കൊണ്ട് അവതരിപ്പിച്ചത് തന്നെ കണ്ടാല്‍ മനസിലാകും. എന്താണ് നിജസ്ഥിതി എന്നും അൻവർ പറയുന്നു . എസ്എഫ്‌ഐ നേതാക്കള്‍ മാര്‍ച്ച് നടത്തി എന്ന വിഷയമാണ് അവതരിപ്പിച്ചത്.
പക്ഷെ ഇവിടെ എസ്എഫ്‌ഐ സമരത്തിന്റെ കാരണം എന്തെന്ന് പറയുന്നില്ല. വിഷയം എന്താണെന്ന് പോലും അറിയാതെ എസ്എഫ്‌ഐ സമരത്തെ അക്രമമായി ചിത്രീകരിക്കുകയാണ് പ്രതിപക്ഷമെന്നും അന്‍വര്‍ ആരോപിച്ചു. കേരളത്തിലെ വിദ്യാലയങ്ങളാകെ മയക്കുമരുന്നിന്റെ പിടിയിലാണെന്ന് വരുത്തി തീര്‍ക്കുകയാണെന്നും അന്‍വര്‍ പറഞ്ഞു.കേരളത്തിൽ സര്‍ക്കാര്‍ സ്‌കൂളുകളിലെ വിദ്യാര്‍ത്ഥികള്‍ ആകെ രാസലഹരിയിലാണെന്ന് വരുത്തി തീര്‍ത്ത്, ആ സ്‌കൂളുകളില്‍ നിന്നും അകറ്റി പ്രൈവറ്റ് സ്‌കൂളുകളിലേക്ക് വിദ്യാര്‍ത്ഥികളെ എത്തിക്കാനുള്ള ശ്രമം നടക്കുന്നതായി സംശയിക്കേണ്ടിയിരിക്കുന്നെന്നും അന്‍വര്‍ കൂട്ടിച്ചേർത്തു.