രാജ്യത്തെമ്ബാടും ഹര്‍ ഘര്‍ ക്യമ്ബെയിനിന് തുടക്കം കുറിക്കും;പാര്‍ട്ടിയുടെ പ്രവര്‍ത്തകര്‍ ബൂത്ത് തലത്തില്‍ ഓരോ വീടുകളും സന്ദര്‍ശിച്ച്‌ മാനസികമായ അടുപ്പം സൂക്ഷിക്കണം;പാർട്ടി പ്രവർത്തകരോട് ബിജെപി

single-img
7 December 2022

ദില്ലി: രാജ്യത്താകമാനം പാര്‍ട്ടിയുടെ പ്രവര്‍ത്തനം കൂടുതല്‍ ശക്തമാക്കാന്‍ ബിജെപി കോര്‍ കമ്മിറ്റി യോഗത്തിന്റെ തീരുമാനം.

ഇതിന്റെ ഭാഗമായി പാര്‍ട്ടി എല്ലാ ബൂത്ത് തലത്തിലും പ്രവര്‍ത്തനം ശക്തമാക്കാനുള്ള വിശദമായ പദ്ധതിക്ക് രൂപം നല്‍കിയതായി നേതാക്കള്‍ വ്യക്തമാക്കി. വരാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പും നിയമസഭാ തെരഞ്ഞെടുപ്പുകളും മുന്നില്‍ കണ്ടാണ് ബിജെപി തീരുമാനം. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായാണ് ദില്ലിയില്‍ ബിജെപിയുടെ കോര്‍ കമ്മിറ്റി യോഗം നടത്തിയത്.

രാജ്യത്തെമ്ബാടും ഹര്‍ ഘര്‍ ക്യമ്ബെയിനിന് തുടക്കം കുറിക്കുമെന്ന് നേതാക്കള്‍ പറഞ്ഞു. പാര്‍ട്ടിയുടെ പ്രവര്‍ത്തകര്‍ ബൂത്ത് തലത്തില്‍ ഓരോ വീടുകളും സന്ദര്‍ശിച്ച്‌ മാനസികമായ അടുപ്പം സൂക്ഷിക്കണമെന്നാണ് നേതൃതലത്തില്‍ നിന്നുള്ള നിര്‍ദ്ദേശം. കേന്ദ്ര പദ്ധതികളുടെ ഗുണഭോക്താക്കളെ പ്രത്യേകം കണ്ട് അടുപ്പം സൂക്ഷിക്കാന്‍ നിര്‍ദ്ദേശമുണ്ട്.

ബിജെപി എന്ന പാര്‍ട്ടി കൂടെയുണ്ടെന്ന തോന്നല്‍ കുടുംബങ്ങളില്‍ ഉണ്ടാക്കാന്‍ ശ്രമിക്കണമെന്നും നേതൃത്വം പ്രവര്‍ത്തകരോട് ആവശ്യപ്പെടുന്നു. ഒരു മാസത്തിനുള്ളില്‍ സംസ്ഥാന – ജില്ലാ തല നിര്‍വാഹക സമിതി യോഗങ്ങള്‍ നടത്താന്‍ ജെപി നദ്ദ ആവശ്യപ്പെട്ടിട്ടുണ്ട്. ബൂത്ത് തലത്തില്‍ നടക്കുന്ന പ്രചരണ പരിപാടികളുടെ പുരോഗതി വിലയിരുത്തി, വെല്ലുവിളികള്‍ ചര്‍ച്ച ചെയ്തുവെന്നും ഔദ്യോഗിക വാര്‍ത്താ കുറിപ്പ് വ്യക്തമാക്കുന്നു.