പ്രിഥ്വിരാജിന്റെ സെറ്റിൽ പീഡനത്തിനിരയായി; പരാതിയുമായി യുവനടി
പൃഥ്വിരാജ് സംവിധാനം ചെയ്ത മലയാള സിനിമയുടെ സെറ്റില്‍ വച്ച് പീഡനത്തിന് ഇരയായതായി യുവനടിയുടെ വെളിപ്പെടുത്തൽ. ചിത്രത്തിലെ സഹസംവിധായകനായ മൻസൂർ റഷീദിനെതിരെയാണ് യുവതി പരാതിയുമായി രംഗത്ത് എത്തിയത് എന്ന് വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു .
മോഹൻലാല്‍ നായകനായ ചിത്രം ബ്രോ ഡാഡിയുടെ സെറ്റില്‍ വച്ച് ആയിരുന്നു സംഭവം എന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്. ഹൈദരാബാദിൽ ബ്രോ ഡാഡിയുടെ സെറ്റില്‍ മയക്കുമരുന്ന് കലർത്തിയ പാനീയവും ചോക്ലേറ്റും നല്‍കി മയക്കിയാണ് ആണ് ബലാത്സംഗത്തിനിരയാക്കിയത് എന്നാണ് നടി പറയുന്നത്.
ഇത് കഴിച്ചു ഏഴ് മണിക്കൂറിന് ശേഷം ബോധം വന്നപ്പോഴാണ് ലൈംഗികപീഡനത്തിനിരയാക്കിയതെന്ന് വ്യക്തമായത് എന്നും ഇതിന് പിന്നാലെ റഷീദ് മലയാളി കൂടിയായ നടിയ്ക്ക് നഗ്നചിത്രങ്ങള്‍ അയച്ചുകൊടുത്ത് പണം ആവശ്യപ്പെട്ടു എന്നും യുവതി പറയുന്നു. കേസിൽ ബലാൽസംഗം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് തെലുങ്കാന പോലീസ് കേസെടുത്തിരിക്കുന്നത്.
. വീട്ടിൽ എത്തിയ ശേഷം പ്രതി മൻസൂർ റഷീദ് അശ്ലീല ചിത്രങ്ങൾ യുവ നടിക്ക് വാടസ്പ്പ് ചെയ്ത് പണം ആവശ്യപ്പെട്ടു. ഇത്തരത്ത്ല് പല തവണകളായി യുവ നടിയിൽ നിന്നും 6.5 ലക്ഷം രൂപയും പ്രതി മൻസൂർ റഷീദ് വാങ്ങിച്ചു എന്നും ഭീഷണി കൂടിയതോടെ യുവതി കുടുംബത്തെ അറിയിക്കുകയും പോലീസില്‍ പരാതി നല്‍കുകയുമായിരുന്നു എന്നുമാണ് ലഭിക്കുന്ന വിവരം. പ്രതിയെ അറസ്റ്റ് ചെയ്യാൻ ഹൈദരാബാദ് പോലീസ് ഓച്ചിറയില്‍ എത്തിയിരുന്നു എന്നും എന്നാൽ പൊലീസിന് ഇയാളെ അറസ്റ്റ് ചെയ്യാനായില്ല എന്നും റിപ്പോർട്ടുകൾ ഉണ്ട്.