പീഡന പരാതി; എംഎല്‍എ എല്‍ദോസ് കുന്നപ്പിള്ളിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും


തിരുവനന്തപുരം : യുവതിയെ തട്ടിക്കൊണ്ടുപോയി ദേഹോപദ്രവമേല്‍പ്പിച്ചെന്ന കേസില്‍ എംഎല്‍എ എല്‍ദോസ് കുന്നപ്പിള്ളിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് കോടതിയില്‍.തിരുവനന്തപുരം സെഷന്‍സ് കോടതിയാണ് ഹര്‍ജി പരിഗണിക്കുന്നത്.ഇന്നലെ കോവളം കേസ് രജിസ്റ്റര്‍ ചെയ്തതിന് പിന്നാലെയാണ് മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചത്.
സാമൂഹിക മാധ്യമം കൈകാര്യം ചെയ്യാമെന്ന് പറഞ്ഞ് തന്നെ സമീപിച്ച യുവതി മൊബൈല്‍ ഫോണടക്കം തട്ടിയെടുത്തെന്ന് എല്‍ദോസ് ആരോപിക്കുന്നു.എംഎല്‍എയ്ക്കെതിരെ ജാമ്യമില്ലാ വകുപ്പുകളാണ് ചുമത്തിയത്.ഇന്നലെ പരാതിക്കാരിയുടെ മൊഴിയെടുക്കല്‍ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞിരുന്നില്ല.തുടരന്വേഷണം നടത്തുന്ന ജില്ലാ ക്രൈം ബ്രാഞ്ച് വീണ്ടും മൊഴിയെടുക്കും.
അതേസമയം യുവതി കോടതിയില്‍ നല്‍കിയ മൊഴിപ്പകര്‍പ്പിന് വേണ്ടി വഞ്ചിയൂര്‍ പൊലീസ് അപേക്ഷ നല്‍കിയിട്ടുണ്ട്. വിവിധ ഇടങ്ങളില്‍ കൊണ്ടുപോയി തന്നെ പീഡിപ്പിച്ചെന്ന ആരോപണം കൂടി അന്വേഷണത്തിന്റെ പരിധിയില്‍ വരും