ദുരൂഹ സാഹചര്യത്തില്‍ മരണപ്പെട്ട പതിനേഴുകാരിയായ അസ്മിയയ്ക്ക് നീതി കിട്ടണമെന്ന് ആവശ്യപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ ഹാഷ്ടാഗ് ക്യാമ്ബെയിന്‍

single-img
16 May 2023

തിരുവനന്തപുരം: ബാലരാമപുരത്തെ മതപഠനസ്ഥാപനത്തില്‍ ദുരൂഹ സാഹചര്യത്തില്‍ മരണപ്പെട്ട പതിനേഴുകാരിയായ അസ്മിയയ്ക്ക് നീതി കിട്ടണമെന്ന് ആവശ്യപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ ഹാഷ്ടാഗ് ക്യാമ്ബെയിന്‍.

#justice_for_asmiyamol എന്ന ഹാഷ്ടാഗിലാണ് സംഭവവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ പുരോഗമിക്കുന്നത്.

ബീമാപള്ളി സ്വദേശിനി അസ്മിയ ബാലരാമപുരത്തെ മതപഠന കേന്ദ്രത്തില്‍ താമസിച്ചാണ് പേടിച്ച്‌ വന്നിരുന്നത്. ശനിയാഴ്ച 2 മണിയോടെ കുട്ടി ഉമ്മയെ വിളിച്ച്‌ ഉടന്‍ ബാലരാമപുരത്ത് എത്തണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഒന്നര മണിക്കൂറിനുളളില്‍ സ്ഥാപനത്തിലെത്തിയ മാതാവിനെ ആദ്യം കുട്ടിയെ കാണാന്‍ അധികൃതര്‍ അനുവദിച്ചിരുന്നില്ല. പിന്നീട് കുട്ടി സ്ഥാപനത്തിലെ ലൈബ്രറി റൂമില്‍ മരിച്ച്‌ കിടക്കുന്നതായാണ് അറിയിച്ചത്.

എഴുത്തുകാരി എസ് ശാരദക്കുട്ടി, കെ.ടി ജലീല്‍ എംഎല്‍എ, ഫ്രറ്റേണിറ്റി മൂവ്‌മെന്റ് കേരളയുടെ വൈസ് പ്രസിഡന്റ് ഷമീമ സക്കീര്‍ തുടങ്ങി നിരവധി പേരാണ് അസ്മിയയ്ക്ക് നീതി ആവശ്യപ്പെട്ട് രംഗത്തെത്തിയിരിക്കുന്നത്.അസ്മിയയുടെ മരണത്തില്‍ നിഷ്പക്ഷവും സമഗ്രവുമായ അന്വേഷണം വേണമെന്ന് കെ.ടി ജലീല്‍ ആവശ്യപ്പെടുന്നു.