വിദ്വേഷ പ്രസംഗങ്ങൾ; പരാതി ലഭിച്ചില്ലെങ്കിലും നടപടിയെടുക്കാൻ സംസ്ഥാനങ്ങൾക്ക് സുപ്രീംകോടതി നിർദേശം
വിദ്വേഷ പ്രസംഗങ്ങളുടെ കാര്യത്തിൽ വിട്ടുവീഴ്ച്ച വേണ്ടെന്ന് സുപ്രീംകോടതി. വിദ്വേഷ പ്രസംഗം നടത്തുന്നവർക്കെതിരെ പരാതി ലഭിച്ചില്ലെങ്കിലും സ്വമേധയാ കേസെടുക്കണമെന്ന് എല്ലാ സംസ്ഥാനങ്ങൾക്കും കേന്ദ്ര ഭരണ പ്രദേശങ്ങൾക്കും സുപ്രീംകോടതി നിർദേശം നൽകി.
സുപ്രീം കോടതിയുടെ മുന്നിൽ വന്ന വിദ്വേഷ പ്രസംഗ കേസ് പരിഗണിക്കുന്നതിനിടയിലാണ് ഈ സുപ്രധാനമായ നിർദേശം. നമ്മുടെ രാജ്യത്തിന്റെ രാജ്യത്തിന്റെ ഘടനയെ തന്നെ ബാധിക്കുന്ന ഗുരുതരമായ കുറ്റമാണ് വിദ്വേഷ പ്രസംഗമെന്നും ഇത് രാഷ്ട്രത്തിന്റെ ഹൃദയത്തിലേക്കും ജനങ്ങളുടെ അന്തസിനേയുമാണ് ബാധിക്കുന്നതെന്ന് ഹർജി പരിഗണിച്ച ജസ്റ്റിസ് കെഎം ജോസഫ് പറഞ്ഞു.
രാജ്യത്തെ സാധാരണക്കാരായ പൊതു ജനങ്ങളുടെ നന്മ ഉദ്ദേശിച്ചാണ് ഇത്തരത്തിൽ ഒരു ഉത്തരവ് പുറപ്പെടുവിക്കുന്നതെന്നും അത് കൈവിട്ട് പോകരുതെന്നും ഉത്തരവിനെ കുറിച്ച് വ്യക്തമായ ധാരണയുണ്ടെന്നും ജസ്റ്റിസ് കെഎം ജോസഫ് കൂട്ടിച്ചേർത്തു.