കോളേജില്‍ പഠിക്കുന്ന കാലത്ത് ഇല്ലീഗലായ കാര്യങ്ങള്‍ ചെയ്തിട്ടുണ്ട്; വെളിപ്പെടുത്തി നടി ലെന

single-img
6 January 2023

കോളേജിൽ പഠിക്കുന്ന കാലത്ത് താന്‍ ഇല്ലീഗല്‍ ആയ കാര്യങ്ങള്‍ ചെയ്തിട്ടുണ്ടെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് ഒരു അഭിമുഖത്തിൽ നടി ലെന. പരീക്ഷ സമയം എല്ലാവര്‍ക്കും പേപ്പര്‍ കാണിച്ചു കൊടുക്കും.,ലൈസന്‍സ് ഇല്ലാതെ വണ്ടി ഓടിച്ചതു കൊണ്ട് പൊലീസ് പിടിച്ചിട്ടുണ്ട് എന്നൊക്കെയായിരുന്നു ലെന പറയുന്നത്.

” ഒരു റാങ്ക് ഹോള്‍ഡറാണെങ്കിലും പരീക്ഷ എഴുതുന്നതില്‍ ചീറ്റ് ചെയ്തിട്ടുണ്ട്. എല്ലാവര്‍ക്കും പരീക്ഷ പേപ്പര്‍ കാണിച്ച് കൊടുക്കുമായിരുന്നു. അത്തരത്തിൽ ചെയ്യുന്നതിനാല്‍ തനിക്ക് കുട്ടികള്‍ മിഠായി ഓഫര്‍ ചെയ്യുമായിരുന്നു. കോളേജില്‍ പഠിക്കുന്ന കാലത്ത് ഇല്ലീഗലായ കാര്യങ്ങള്‍ ചെയ്തിട്ടുണ്ട്. ഒരുതവണ ലേണേഴ്‌സും ലൈസന്‍സും ഇല്ലാതെ വണ്ടി ഓടിച്ചതിന് പൊലീസ് പിടിച്ചു. കോളേജിൽ പരീക്ഷയ്ക്ക് പോകുകയാണെന്ന് പറഞ്ഞതോടെ വൈകുന്നേരം വണ്ടി ഹാജരാക്കാന്‍ പൊലീസ് പറഞ്ഞു. പൊലീസ് പിടിച്ച കാര്യം വീട്ടിലും പറഞ്ഞു.

വീട്ടിലേക്ക് വിളിച്ചപ്പോൾ സ്‌റ്റേഷന്‍ എന്ന് കേട്ടപ്പോള്‍ അമ്മ ആദ്യം വിചാരിച്ചത് റെയില്‍വേ സ്‌റ്റേഷന്‍ ആണ് എന്നായിരുന്നു. പിന്നീട് പൊലീസ് സ്‌റ്റേഷനാണെന്ന് മനസിലാക്കിയപ്പോള്‍ ധാരാളം ചീത്ത വിളി കേട്ടു എന്നുമാണ് ഒരു അഭിമുഖത്തില്‍ ലെന പറയുന്നത്.