എച്ച്ഡി ദേവഗൗഡ കര്‍ണാടകയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയേക്കാള്‍ വലിയ നേതാവ്: സിഎം ഇബ്രാഹിം


മുന്‍ പ്രധാനമന്ത്രിയായ എച്ച്ഡി ദേവഗൗഡ പ്രധാനമന്ത്രി നരേന്ദ്ര മോദിയേക്കാള്‍ വലിയ നേതാവാണെന്ന് ജനതാദള്‍ (സെക്കുലര്‍) കർണാടകാ പ്രസിഡന്റ് സിഎം ഇബ്രാഹിം. കര്‍ണാടകയില്‍ നിയമസഭാ തെരഞ്ഞെടുപ്പിൽ ഇത്തവണ ജെഡിഎസ് അധികാരത്തിലെത്തുമെന്നും അദ്ദേഹം അവകാശപ്പെട്ടു.
‘കര്‍ണാടകയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെക്കാള്‍ വലിയ നേതാവാണ് ദേവഗൗഡ. സംസ്ഥാനത്തെ ജനങ്ങള്‍ ഇത് പറയുന്നുണ്ട്. മോദി ഗുജറാത്തില്‍ എന്താണോ അത് ഇവിടെ കര്‍ണാടകയില്‍ ദേവഗൗഡയാണ്. അദ്ദേഹം മണ്ണിന്റെ മകനാണ്’, ഇബ്രാഹിം പറഞ്ഞു.
ഈ തെരഞ്ഞെടുപ്പിൽ ജനതാദള്‍ (എസ്) അധികാരത്തില്‍ വരും. യെദ്യൂരപ്പയെ ജനങ്ങളാല്‍ തിരഞ്ഞെടുത്തിട്ടില്ല. മുഖ്യമന്ത്രിയാകാന്‍ യെദ്യൂരപ്പ എംഎല്‍എമാരെ വാങ്ങിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സംസ്ഥാനത്തിലെ വികസനവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഇരു നേതാക്കളും പാര്‍ലമെന്റില്‍ യോഗം ചേര്‍ന്ന് ദിവസങ്ങള്‍ക്ക് ശേഷമാണ് ദേവഗൗഡയെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ജെഡി (എസ്) മേധാവി താരതമ്യം ചെയ്തത്.