പാകിസ്ഥാനില്‍ കനത്ത മഴയും പ്രളയവും

single-img
28 August 2022

ഇസ്‌ലാമാബാദ്: പാകിസ്ഥാനില്‍ കനത്ത മഴയും പ്രളയവും. ഖൈബര്‍ പഖ്തുന്‍ഖ്വ പ്രവിശ്യയില്‍ ചൊവ്വാഴ്ച വരെ ‘മഴ അടിയന്തരാവസ്ഥ’ പ്രഖ്യാപിച്ചു.സ്വാത്ത്

നദി വലിയതോതില്‍ കരകവിഞ്ഞ് ഒഴുകുമെന്ന മുന്നറിയിപ്പും പ്രവിശ്യയുടെ ദുരന്തനിവാരണ വിഭാഗം നല്‍കി. സ്വാത്ത് മേഖലയില്‍ 24 പാലങ്ങളും 50 ഹോട്ടലുകളും ഒലിച്ചുപോയി.

ബലൂചിസ്താനിലും സിന്ധ് പ്രവിശ്യയിലും 30 ദശലക്ഷത്തിലധികം പേരെ പ്രളയം ബാധിച്ചു. മരണം 1000 ആയെന്നും ദശലക്ഷക്കണക്കിനു പേര്‍ക്ക് സാമ്ബത്തിക സഹായം വേണ്ടതുണ്ടെന്നും പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. നിലവില്‍ 982 പേര്‍ പ്രളയം മൂലം മരിച്ചതായി ദേശീയ ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറില്‍മാത്രം 45 പേരാണ് മരിച്ചത്.

സ്വാത്ത്, ഷംഗഌ മിംഗോറ, കോഹിസ്താന്‍ മേഖലകളില്‍ മിന്നല്‍ പ്രളയങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രളയബാധിത മേഖലകളില്‍ രക്ഷാ, ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി സൈന്യത്തെ വിളിക്കാന്‍ പാക് സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്.