കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത; 4 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്‌ പ്രഖ്യാപിച്ചു

single-img
3 October 2022

കേരളത്തിൽ ഇന്ന് നാലുജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യത എന്ന് മുന്നറിയിപ്പ്. ആലപ്പുഴ, എറണാകുളം, ഇടുക്കി, പാലക്കാട് ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യത കണക്കിലെടുത്ത് കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

ഈ വരുന്ന ബുധനാഴ്ച വരെ ഇടിമിന്നലോട് കൂടിയ മഴയാണ് കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നത്. ദിവസത്തിലെ 24 മണിക്കൂറില്‍ 115.5 മില്ലിമീറ്റര്‍ വരെ ലഭിക്കാവുന്ന ശക്തമായ മഴയാണ് യെല്ലോ അലര്‍ട്ട് കൊണ്ട് അര്‍ത്ഥമാക്കുന്നത്. അതുകൊണ്ടുതന്നെ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു.