സംസ്ഥാനത്തും ഇന്നും ശക്തമായ വേനല്‍മഴ സാധ്യത

single-img
23 May 2023

സംസ്ഥാനത്തും ഇന്നും ശക്തമായ വേനല്‍മഴ സാധ്യത. ഇന്ന് ജില്ലകളില്‍ പ്രത്യേക മഴ മുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടില്ലെങ്കിലും കഴിഞ്ഞ ദിവസം പെയ്ത മഴക്ക് സമാനമായി ഉച്ചയ്ക്ക് ശേഷം മഴ സജീവമാകും.

മലയോരമേഖലകളില്‍ കൂടുതല്‍ മഴ കിട്ടും. ഇടിയോടും കാറ്റോടും കൂടിയ മഴയ്ക്കാണ് സാധ്യത. ഇന്നലെ പെയ്ത മഴയില്‍ കോഴിക്കോട് വ്യാപക നാശനഷ്ടമുണ്ടായിരുന്നു. പത്തനംതിട്ട മൂഴിയാര്‍ അണക്കെട്ട് തുറക്കാൻ സാധ്യത. നിലവില്‍ പരമാവധി സംഭരണ ശേഷിയോടടുത്താണ് ഡാമിലെ ജലനിരപ്പ്. ഇനിയും മഴ തുടര്‍ന്നാല്‍ ഷട്ടര്‍ തുറക്കേണ്ടിവരുമെന്ന് അധികൃതര്‍ അറിയിച്ചു.