ഹെലന്റെ ഹിന്ദി റീമേക്ക് ‘മിലി’യുടെ റിലീസ് നവംബർ നാലിന്

single-img
12 October 2022

ബോളിവുഡ് യുവ സൂപ്പർ താരം ജാൻവി കപൂറിനെ നായികയാക്കി മാത്തുക്കുട്ടി സേവ്യർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘മിലി’ നവംബർ നാലിന് തിയറ്ററുകളിൽ എത്തും. ജാൻവിയുടെ പിതാവും നിർമാതാവുമായ ബോണികപൂർ ആണ് ചിത്രം നിർമിക്കുന്നത്.

മലയാളത്തിൽ സൂപ്പർഹിറ്റായി ഓടിയ അന്ന ബെൻ നായികയായി മാത്തുക്കുട്ടി സംവിധാനം ചെയ്ത് 2019 ൽ റിലീസ് ചെയ്ത ‘ഹെെലന്റെ’ റീമേക്ക് ആണ് ‘മിലി’. . 67-ാമത് ദേശീയ ചലച്ചിത്ര പുരസ്കാര വേദിയിൽ മികച്ച നവാഗത സംവിധായകനുള്ള പുരസ്കാരവും മികച്ച മേക്കപ്പ് ആര്‍ട്ടിസ്റ്റിനുള്ള പുരസ്കാരവും ചിത്രം നേടിയിരുന്നു.

പിന്നാലെ ഹെലൻ സിനിമയുടെ തമിഴ് പതിപ്പ് ‘അൻപിർക്കിനിയാൾ’ പുറത്തിറങ്ങിയിരുന്നു. മലയാളത്തിൽ അന്ന ബെന്നും ലാലും അവതരിപ്പിച്ച വേഷങ്ങളിൽ അരുണ്‍ പാണ്ഡ്യനും മകള്‍ കീര്‍ത്തി പാണ്ഡ്യനുമാണ് അഭിനയിച്ചത്.