ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിന് മുകളിലൂടെ സംശയാസ്പാദമായി പറന്ന ഹെലികോപ്ടർ ആരുടേതാണ്; മുഖ്യമന്ത്രിക്ക് പരാതിയുമായി കുമ്മനം
തിരുവനന്തപുരം ശ്രീ പദ്മനാഭസ്വാമി ക്ഷേത്രത്തിനു മുകളിൽ സംശയാസ്പദമായ സാഹചര്യത്തിൽ ഹെലികോപ്റ്റർ വട്ടമിട്ട് പറന്നതിനെക്കുറിച്ചു വിശദമായി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കേരള മുഖ്യമന്ത്രിക്ക് ക്ഷേത്രം ഭരണസമിതിയിലെ കേന്ദ്ര സർക്കാർ പ്രതിനിധി കുമ്മനം രാജശേഖരൻ പരാതി നൽകി.
തന്റെ ഫേസ്ബുക്കിൽ ചെയ്ത പോസ്റ്റിൽ, ക്ഷേത്രത്തിന് മുകളിലൂടെ കഴിഞ്ഞ 28 നു രാത്രി സംശയാസ്പാദമായി പറന്ന ആ ഹെലികോപ്ടർ ആരുടെതാണ്. എന്തുകൊണ്ട് അഞ്ച് പ്രാവശ്യം ആ ഹെലികോപ്റ്റര്‍ ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിനു വട്ടമിട്ടു പറന്നു? ശ്രീപത്മനാഭസ്വാമി ക്ഷേത്രം പോലെയുള്ള അതീവ സുരക്ഷാ മേഖലയില്‍ ഇത്തരം ഒരു സംഭവം നടന്നിട്ടും എന്തുകൊണ്ടാണ് സര്‍ക്കാര്‍ ഈ കാര്യത്തില്‍ നിശബ്ദത പാലിക്കുന്നതെന്നും അദ്ദേഹം ചോദിക്കുന്നു.
ഇത് വളരെ വളരെ ഉത്കണ്ഠ ഉയർത്തുന്ന സംഭവമാണെന്നും ഭക്തർ ആശങ്കയിലാണെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. രാത്രി ഏഴ് മണിയ്ക്ക് ക്ഷേത്രത്തിൽ പൂജ നടക്കുമ്പോഴാണ് ഇത് ഉണ്ടായത്. ഈ സംഭവം യാദൃശ്ചികമായി കാണാൻ കഴിയില്ല. മാത്രവുമല്ല ഒറ്റപ്പെട്ട സംഭവമായി തള്ളിക്കളയാനാകില്ലെന്നും അദ്ദേഹം പറയുന്നു.
https://www.facebook.com/photo/?fbid=868440604637516&set=a.561285318686381