ഹേമ കമ്മിറ്റി റിപ്പോർട്ട് സർക്കാർ റിപ്പോർട്ട് പഠിച്ച് നടപടിയെടുക്കണം: ഡബ്ല്യൂസിസി

single-img
19 August 2024

ഇന്ന് പുറത്തുവന്ന ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പ്രതികരണവുമായി മായാലേ സിനിമയിലെ വനിതകളുടെ സംഘടനാ ഡബ്ല്യൂസിസി. സിനിമാ മേഖലയില്‍ മാന്യമായ തൊഴിലിടം ആഗ്രഹിക്കുന്ന എല്ലാ സ്ത്രീകള്‍ക്കും നീതി തേടിയുള്ള തങ്ങളുടെ പോരാട്ടം ശരിയായ ദിശയിലാണെന്ന് ഡബ്ല്യൂസിസി ഫേസ്ബുക്കില്‍ എഴുതി .

സിനിമാ വ്യവസായത്തില്‍ ലിംഗവ്യത്യാസം എങ്ങനെ പ്രകടമാകുന്നു എന്നതിന്റെ ഒരു റിപ്പോര്‍ട്ട് സിനിമാ ചരിത്രത്തില്‍ ഇതാദ്യമായാണ് സംഭവിക്കുന്നത്. റിപ്പോര്‍ട്ട് പഠിച്ച് സര്‍ക്കാര്‍ നടപടിയെടുക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും ഡബ്ല്യൂസിസി പ്രതികരിച്ചു.

അതേസമയം, കാസ്റ്റിങ് കൗച്ച് മുൻപും സിനിമയിൽ ഉണ്ടായിരുന്നതായി നടിയും ഹേമ കമ്മിറ്റി അംഗവുമായ ശാരദ അഭിപ്രായപ്പെട്ടു മുൻ കാലങ്ങളിൽ സിനിമയിലെ നായകനും നായികയും പരസ്പര സമ്മതത്തോടെ ബന്ധത്തിലേർപ്പെട്ടിരുന്നു. പക്ഷെ ഇപ്പോൾ ‘കോംപ്രമൈസ്’, ‘അഡ്ജസ്റ്റ്മെന്റ്’ എന്നീ വാക്കുകൾ സാധാരണമായെന്നും ശാരദ പറഞ്ഞു.