ഖത്തർ ലോകകപ്പിൽ ഇനി അർജന്റീനയുടെ സാധ്യതകൾ ഇങ്ങിനെയാണ്
ആദ്യ മത്സരത്തിൽ സൗദിയോട് പരാജയപ്പെട്ടെങ്കിലും ഖത്തർ ലോകകപ്പിലെ ഗ്രൂപ്പ് സിയിൽ അർജന്റീനയ്ക്ക് നോക്ക്ഔട്ടിൽ എത്താനുള്ള സാധ്യതകൾ ഇപ്പോഴും അവശേഷിക്കുന്നുണ്ട്, അവ എന്ന് നമുക്ക് പരിശോധിക്കാം:
ഇനി നടക്കാനിരിക്കുന്ന മത്സരത്തിൽ മെക്‌സിക്കോയെയാണ് അർജന്റീന നേരിടുക.ഈ വരുന്ന 27നാണ് മത്സരം നടക്കുക, പിന്നാലെ ഡിസംബർ ഒന്നിന് കരുത്തരായ പോളണ്ടിനെതിരെയും കളിക്കും. ആദ്യ ഗ്രൂപ്പ് ഘട്ടത്തിൽ അവർക്ക് ഈ രണ്ട് മത്സരങ്ങൾ മാത്രമാണ് ഇനി ബാക്കിയുള്ളത്. ഇപ്പോഴത്തെ സാഹചര്യത്തിൽ അടുത്ത രണ്ട് മത്സരങ്ങളും ജയിച്ചാൽ അർജന്റീന ആറ് പോയിന്റോടെ ഗ്രൂപ്പിൽ ഒന്നാമത് തന്നെ ഫിനിഷ് ചെയ്യാനാണ് സാധ്യത
അതേസമയം, അർജന്റീനയെ പരാജയപ്പെടുത്തിയ സൗദി അടുത്ത രണ്ട് മത്സരങ്ങളിൽ ഏതെങ്കിലും ഒന്ന് ജയിച്ചാൽ ഇവിടെ അർജന്റീനയുടെ ഒന്നാം സ്ഥാനത്തിന് മാറ്റം ഉണ്ടായാലും നോക്ക്ഔട്ട് ഉറപ്പിക്കാം. അതേസമയം, ഒരു മത്സരം ജയിക്കുകയും, ഒന്നിൽ സമനില നേടുകയുമാണെങ്കിൽ അവർക്ക് മറ്റ് ടീമുകളുടെ മത്സര ഫലത്തെ ആശ്രയിച്ച് മുന്നോട്ട് നീങ്ങേണ്ടി വരും.
അങ്ങിനെ വന്നാൽ ഗ്രൂപ്പിൽ രണ്ടാമതായി ഫിനിഷ് ചെയ്‌ത് പ്രീ ക്വർട്ടറിൽ എത്തുകയാണ് അവരെങ്കിൽ മിക്കവാറും അവിടെ അവർക്ക് നിലവിലെ ചാമ്പ്യന്മാരായ ഫ്രാൻസിനെയാവും നേരിടേണ്ടി വരിക. ഇതിനെല്ലാം അപ്പുറം ഇനിയൊരു മത്സരം കൂടി തോൽക്കുകയാണെങ്കിൽ അർജന്റീനയുടെ മുന്നോട്ടുള്ള ഭാവി ഇല്ലാതെയാകും. അതോടെ അവർക്ക് പുറത്തേക്കുള്ള വഴിയാവും തെളിക്കുക.